അഗളി: നിയമസഭാ തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് സ്വീപിന്റെ (സി സ്റ്റമാ റ്റി ക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസി പ്പേഷന്‍ പ്രോഗ്രാം) ഭാഗമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ (ഇ.വി.എം), വിവിപാറ്റ് എന്നിവയുടെ പ്രവര്‍ത്തനം പൊതുജനങ്ങള്‍ ക്ക് പരിചയപ്പെടുത്തുന്ന വാഹനപര്യടനം തുടരുന്നു. രണ്ടുദിവസങ്ങ ളിലായി അട്ടപ്പാടിയില്‍ തുടരുന്ന വാഹനപര്യടനം താവളം, കല്‍ക്ക ണ്ടി, നക്കുപ്പതി, ഗൂളിക്കടവ്, അഗളി, വയലൂര്‍, ഷോളയൂര്‍, വെള്ള ക്കുളം, മൂലഗംഗ, നരകംപാടി എന്നീ സ്ഥലങ്ങളില്‍ പര്യടനം നട ത്തി. നാളെ (മാര്‍ച്ച് 30) കൂടി പര്യടനം തുടരും.

അട്ടപ്പാടി മേഖലയിലെ പ്രത്യേക തെരഞ്ഞെടുപ്പ് പ്രചാരണത്തിനാ യി സ്വീപ് തയ്യാറാക്കിയ നഞ്ചിയമ്മയുടെ  ‘വോട്ടു ചെയ്യാം നല്ല നാളേ ക്കായി’ എന്ന വീഡിയോയും വോട്ടു വണ്ടിയോടൊപ്പം പ്രദര്‍ശിപ്പി ക്കുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടിങ് ശതമാനം കുറഞ്ഞ മേഖലകള്‍, പൊതുസ്ഥലങ്ങള്‍, കോളേജുകള്‍ എന്നിവ കേന്ദ്രീക രിച്ചാണ് വാഹനപര്യടനം നടത്തുന്നത്. സ്വീപിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ മെഷീനുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ജനങ്ങള്‍ ക്ക് വിശദീകരിച്ചു കൊടുക്കും. മുന്‍തിരഞ്ഞെടുപ്പുകളില്‍ നിന്നും വ്യത്യസ്തമായി വോട്ടിങ് മെഷീനുകളില്‍ മാറ്റം വരുത്തിയതിനാല്‍ പ്രസ്തുത മെഷീനുകളുടെ പ്രവര്‍ത്തനം പൊതുജനങ്ങള്‍ക്ക് മനസ്സി ലാക്കി കൊടുക്കുകയാണ് വാഹനപര്യടനം കൊണ്ട് ലക്ഷ്യമിടു ന്നത്. ഒറ്റപ്പാലം, പാലക്കാട് മേഖലകള്‍ കേന്ദ്രീകരിച്ച് പത്ത് ദിവസ ങ്ങളിലായാണ് വാഹനപര്യടനം നടക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!