മണ്ണാര്‍ക്കാട്: യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.ഷംസുദ്ദീന്റെ തെര ഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച നിയോജക മണ്ഡലം യു. ഡി.എഫ് വനിതാ സംഗമം മഹിളകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.എ.ഐ.സി.സി അംഗം പ്രൊഫ.കെ.എ.തുളസി ഉദ്ഘാടനം ചെയ്തു.വനിതാ ലീഗ് സംസ്ഥാന പ്രസിഡണ്ട് സുഹ്‌റ മമ്പാട് മുഖ്യപ്രഭാഷണം നടത്തി.വി.പ്രീത അധ്യക്ഷയായി. പി. റഫീഖ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.സി.കെ. ഉമ്മു സല്‍മ,ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ അക്കര ജസീന, മുള്ളത്ത് ലത,കെ. കെ.ലക്ഷ്മിക്കുട്ടി,നഗരസഭാ ഉപാധ്യക്ഷ പ്രസീ ദ,ജില്ലാ പഞ്ചായത്തംഗം എം. മെഹര്‍ബാന്‍,മേരി സന്തോഷ്, തെരഞ്ഞെടുപ്പ് കമ്മിറ്റി വര്‍ക്കിങ് ചെയര്‍മാന്‍ വി.വി.ഷൗക്കത്ത ലി,കണ്‍വീനര്‍ ടി.എ. സലാം,നഗരസഭാധ്യക്ഷന്‍ സി.മുഹമ്മദ് ബഷീര്‍,ടി.എ.സിദ്ദീഖ്,പി.അഹമ്മദ് അഷ്‌റഫ്,കല്ലടി അബൂബക്കര്‍, റഷീദ് ആലായന്‍, അരുണ്‍കുമാര്‍ പാലക്കുറിശ്ശി, എം.കെ.സുബൈ ദ,മാസിത സത്താര്‍,എം. റഹ്മത്ത്,ബിന്ദു രാധാകൃഷ്ണന്‍,ദീപ ഷിന്റോ, റഫീന മുത്തനില്‍, ഷഹന കല്ലടി എന്നിവര്‍ സംസാരിച്ചു.