മണ്ണാര്‍ക്കാട്:വയോജനങ്ങളുടെ മാനസിക ശാരീരിക ആരോഗ്യ സു സ്ഥിതി ഉറപ്പുവരുത്തുന്നതിനും സായാഹ്നങ്ങളില്‍ ഒത്തുകൂടാനുമാ യി നഗരസഭയുടെ വിവിധ പ്രദേശങ്ങളില്‍ വയോ സൗഹൃദ പാര്‍ക്കു കള്‍ നിര്‍മിക്കണമെന്ന് കെ.എസ്.എസ്.പി.യു.മണ്ണാര്‍ക്കാട് യൂണിറ്റ് വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ് സി. രാമ ചന്ദ്രന്‍ പതാക ഉയര്‍ത്തി സമ്മേളന നടപടികള്‍ക്ക് തുടക്കം കുറി ച്ചു.നഗരസഭ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.രാമചന്ദ്രന്‍അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌സെക്രട്ടറി കെ.മോഹന്‍ദാസ് സംഘടനാറിപ്പോര്‍ട്ടും യുണിറ്റ്‌സെക്രട്ടറി എം. ചന്ദ്രദാസന്‍പ്രവര്‍ത്തന റിപ്പോര്‍ട്ടുംഅവതരിപ്പിച്ച് സംസാരിച്ചു. വരവു ചെലവു കണക്കുകള്‍ട്രഷറര്‍ പി.എ.ഹസ്സന്‍ മുഹമ്മദ്അവത രിപ്പിച്ചു. ജില്ലാകമ്മിറ്റി മെമ്പര്‍ എന്‍.ഗോപിനാഥന്‍, സ്‌റ്റേറ്റ് കൗണ്‍സി ലര്‍ പി.രമേശന്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ്‌വി.കെ. ആമിന, കെ. എം.രാമന്‍,പി.രാമചന്ദ്രന്‍, ആര്‍. ചാമുണ്ണി,പി.എന്‍. മോഹനന്‍ , എ. വി.ചിന്നമ്മ എന്നിവര്‍ സംസാരിച്ചു.
മണ്ണാര്‍ക്കാട് ക്ലീന്‍സിറ്റി പദ്ധതിനടപ്പിലാക്കുക, പകല്‍വീട് പ്രവര്‍ ത്തന സജ്ജമാക്കുക,ദേശീയപാത ബൈപ്പാസ്‌യാഥാര്‍ഥ്യമാക്കുക, ആനക്കട്ടി റോഡ് വീതികൂട്ടി നവീകരിക്കുക, അട്ടപ്പാടിയിലേക്ക് പൂഞ്ചോല വഴി ബദല്‍റോഡ്‌നിര്‍മിക്കുക, മലയോര ഹൈവെ നിര്‍മാണ നടപടികള്‍ ഉടന്‍ ആരംഭിക്കുക എന്നിവ നടപ്പിലാക്കാന്‍ സത്വര നടപടികള്‍ ഉണ്ടാവണമെന്നുംസമ്മേളനംആവശ്യപ്പെട്ടു. സി.രാമച ചന്ദ്രന്‍ പ്രസിഡന്റും എം.ചന്ദ്രദാസന്‍ സെക്രട്ടറിയും പി.എ. ഹസ്സന്‍മുഹമ്മദ് ട്രഷററും ആയി 21 അംഗ എക്‌സി. കമ്മി റ്റിയെ സമ്മേളനംതെറഞ്ഞെടുത്തു.