മണ്ണാര്‍ക്കാട്: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെപി സുരേഷ് രാജിനെ മണ്ണാര്‍ക്കാട് നഗരസഭയിലെ ജനത ഹൃദയപൂര്‍വ്വം വരവേറ്റു. മുക്ക ണ്ണം ജംങ്ങ്ഷഷനില്‍ നിന്ന് മൂന്നു വയസ്സുകാരന്‍ ആദിദേവ് നല്‍കിയ പൂക്കള്‍ ഏറ്റുവാങ്ങിയാണ് തിങ്കളാഴ്ചത്തെ പര്യടനം തുടങ്ങിയത്. കര്‍ഷകതൊഴിലാളികളും കുട്ടികളും തൊഴിലുറപ്പു തൊഴിലാളി കളും സ്ത്രീകളും ഉള്‍പ്പെടുന്ന വന്‍ ജനാവലിയാണ് തൊഴിലാളി നേതാവിനെ വരവേറ്റത്.
നമ്പിയം പടി, പാറപ്പുറം, തോരാപുരം, മണി മുണ്ടകോളനി, പത്തു കൂടി, ആശുപ്പത്രി ജംങ്ങ്ഷഷന്‍, മമ്മാലക്കുടി, വടക്കുമണ്ണം, യൂണി റ്റി സ്‌കൂള്‍പ്പടി,നാരങ്ങപ്പറ്റ, പ്രതിഭയുടെ പിന്‍വശം, ബസ്സ് സ്റ്റാന്റ് പരിസരം,പോത്തോഴിക്കാവ് ലക്ഷം വീട് കോളനി, കിഴക്കുംപ്പുറം കോളനി എന്നിവിടങ്ങളില്‍ ഊഷ്മള സ്വീകരണം ലഭിച്ചു.തുടര്‍ന്ന് കുമരം പൂത്തുര്‍ പഞ്ചായത്തിലെ ഞെട്ടരക്കടവിലേക്ക് നീങ്ങിയ സ്ഥാനാര്‍ത്ഥിയെ മോതിക്കല്‍, മല്ലി സെന്റര്‍, അമ്പലവട്ട, ഒന്നാം മൈല്‍, കാഞ്ഞിരം സെന്റര്‍, മനക്കല്‍ കോളനി, നായാടിക്കുന്ന് എന്നിനിവിടങ്ങളില്‍ സ്വീകരണങ്ങള്‍ക്കുശേഷംആണ്ടിപ്പാടത്ത് സമാപിച്ചു.
എല്‍ഡിഎഫ് നേതാക്കളായ എം വിനോദ്കുമാര്‍, പി മണികണ്ഠന്‍, കെപി മസൂദ്,കെപി ജയരാജ്, കെ ശ്രീരാജ്, എസ്ആര്‍ ഹബീബുള്ള,
കെ സുബ്രഹ്മണ്യന്‍, ടിആര്‍ സെബാസ്റ്റ്യന്‍, പി സദക്കത്തുള്ള, ടി ശെല്‍വന്‍,പി പരമശിവന്‍എന്നിവര്‍ വിവിധ സ്വീകരണ യോഗങ്ങ ളില്‍ സംസാരിച്ചു.