അലനല്ലൂര്‍: എന്‍ഡിഎ സ്ഥാനാര്‍ത്ഥി നസീമ ഷറഫുദ്ദീന്റെ ബൂത്ത് തല സ്വീകരണ പരിപാടിയുടെ മണ്ഡലം തല ഉദ്ഘാടനം അലനല്ലൂര്‍ ആലുങ്ങലില്‍ ബിജെപി മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡന്റ് എ പി സുമേഷ് കുമാര്‍ നിര്‍വ്വഹിച്ചു.മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ എ ബാലഗോപാല്‍,ടിവി സജി,പട്ടികജാതി മോര്‍ച്ച ജില്ലാ സെക്രട്ടറി സി ഹരിദാസ്,മണ്ഡലം ഭാരവാഹികളായ എ പി അനീഷ്,എ. സൗമിനി പഞ്ചായത്ത് ഭാരവാഹികളായ ജയചന്ദ്രന്‍, അജിപ്രസാദ്, പി. ഭാസ്‌കര ന്‍, മണികണ്ഠന്‍. ബിഡിജെഎസ് മണ്ഡലം സെക്രട്ടറി അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു.

അലനല്ലൂര്‍, കോട്ടോപ്പാടം പഞ്ചായത്തുകളിലായിരുന്നു തിങ്കളാഴ്ച ത്തെ സ്ഥാനാര്‍ത്ഥിയുടെ പര്യടനം.ആലുങ്ങലില്‍ നിന്നും ആരംഭിച്ച പര്യടനംനല്ലൂര്‍പുള്ളി,ഉണ്ണിയാല്‍,ചിരട്ടക്കുളം,വട്ടമണ്ണപ്പുറം,ചളവ,പൊന്‍പാറ,കോട്ടപ്പള്ള,മുണ്ടക്കുന്ന്,മൂച്ചിക്കല്‍,ചുണ്ടോട്ടുകുന്ന്,പാലക്കാഴി,അലനല്ലൂര്‍ ആശുപത്രിപ്പടി എന്നിവടങ്ങളിലെ സ്വീകരണ ത്തിന് ശേഷം ഉച്ചയോടെ മാളിക്കുന്നില്‍ സമാപിച്ചു.

ഉച്ചയ്ക്ക് േേശഷം തിരുവിഴാംകുന്നില്‍ നിന്നും ആരംഭിച്ച് പുളിക്ക ലടി,കച്ചേരിപ്പടി,ഭീമനാട്,വടശ്ശേരിപ്പുറം,കൊടക്കാട്,കൊമ്പം,ആ്‌ര്യമ്പാവ്,നായാടിപ്പാറ,വേങ്ങ,അരിയൂര്‍,അമ്പാഴക്കോട്,പുറ്റാനിക്കാട്,കൊടുവാളിപ്പുറം എന്നിവടങ്ങളിലെ സ്വീകരണത്തിന് ശേഷം കോട്ടോപ്പാടത്ത് സമാപിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!