മണ്ണാര്‍ക്കാട്:നിയമസഭാ തെരഞ്ഞെടുപ്പ് ദിവസം തൊഴിലിലേര്‍പ്പെ ടുന്നഅവശ്യ സര്‍വീസ് ജീവനക്കാര്‍ക്കായുള്ള വോട്ടെടുപ്പ് ജില്ലയില്‍ ആരംഭിച്ചു.ആദ്യദിനം 1069 പേര്‍ പോസ്റ്റല്‍ വോട്ടിംഗ് കേന്ദ്രങ്ങളിലെ ത്തി വോട്ട് രേഖപ്പെടുത്തി.മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ 54 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.അതാത് നിയമസഭാ മണ്ഡലത്തില്‍ ക്രമീ കരിച്ചിട്ടുള്ള പോസ്റ്റല്‍ വോട്ടിംഗ് കേന്ദ്രങ്ങളില്‍ രാവിലെ ഒന്‍പത് മുതല്‍ അഞ്ച് വരെയാണ് പോസ്റ്റര്‍ ബാലറ്റില്‍ വോട്ട് ചെയ്യാനാവുക. മാര്‍ച്ച് 30 നും കൂടി വോട്ടിംഗ് നടക്കും. ജില്ലയില്‍ വിവിധ വകുപ്പുക ളിലായി 2885 അവശ്യ സര്‍വീസ് ജീവനക്കാരാണ് ഇത്തരത്തില്‍ വോട്ട് രേഖപ്പെടുത്തുന്നതിന് സമ്മതം അറിയിച്ചിട്ടുള്ളത്.
മറ്റ് നിയോജകമണ്ഡലം, രേഖപ്പെടുത്തിയ വോട്ടുകള്‍ എന്നിവ യഥാക്രമം
പാലക്കാട് – 95
മണ്ണാര്‍ക്കാട് – 54
ചിറ്റൂര്‍ – 132
നെന്മാറ – 189
കോങ്ങാട് – 81
ആലത്തൂര്‍ – 131
മലമ്പുഴ – 110
തരൂര്‍ – 150
പട്ടാമ്പി – 21
തൃത്താല – 20
ഒറ്റപ്പാലം – 45
ഷോര്‍ണൂര്‍ – 41