പാലക്കാട്: ജില്ലയില്‍ ഇന്ന് ആകെ 127 പേർ കോവിഡ് 19 പ്രതിരോധ കുത്തിവെപ്പെടുത്തു (കോവി ഷീൽഡ്).8 ആരോഗ്യ പ്രവർത്തകർ ഇന്ന് കുത്തിവെപ്പെടുത്തിട്ടുണ്ട് (5 പേർ ഒന്നാം ഡോസും 3 പേർ രണ്ടാം ഡോസും).4 മുന്നണി പ്രവർത്തകരും ഇന്ന് ഒന്നാം ഡോസ് കുത്തിവെപ്പെടുത്തിണ്ടുണ്ട് 45 വയസ്സിനും 60 വയസിനുമിടയിലുള്ള 24 പേരും ഇന്ന് ഒന്നാം ഡോസ് കുത്തിവെപ്പ് സ്വീകരിച്ചിട്ടുണ്ട്. 60 വയസ്സിനു മുകളിലുള്ള 91 പേരാണ് ഒന്നാം ഡോസ് കുത്തിവെപ്പ് സ്വീകരിച്ചിരിക്കുന്നത്.ആകെ 6 കേന്ദ്രങ്ങളിൽ 6 സെഷനുകളിലാ യിട്ടാണ് കുത്തിവെപ്പ് നടന്നത്.വാക്സിൻ എടുത്ത ആർക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്തതകളോ റിപ്പോർട്ട് ചെ യ്തിട്ടില്ല.