അഗളി: ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ യാത്രക്കിടെ കത്തോലിക്ക സന്യാസിനികള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ചിറ്റൂര്‍ യൂണിറ്റ് കത്തോലിക്ക കോണ്‍ഗ്രസ് കെ.സി.വൈ.എം എന്നീ സംഘടനകള്‍ സംയുക്തമായി പ്രതിഷേധിച്ചു. അട്ടപ്പാടി ചിറ്റൂര്‍ സെന്റ് തോമസ് ഇടവകയിലെ സ്ത്രീകളും കുട്ടികളും അടക്കം നൂറോളം പേര് പന്തം കൊളുത്തിയുള്ള പ്രതിഷേധ റാലിയില്‍ പങ്കെടുത്തു.യൂണിറ്റ് ഡയ റക്ടര്‍ ഫാ. സിബിന് കരുത്തി, കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡ ന്റ് തോംസണ്‍ തടത്തില്‍, കെ.സി.വൈ.എം പ്രസിഡന്റ് അക്ഷയ് തങ്കച്ചന് എന്നിവര്‍ റാലിക്ക് നേതൃത്വം നല്കി.