പാലക്കാട്:നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് അവലോകന യോഗം ചേര് ന്നു.സ്ഥാനാര്‍ഥികളുടെ ചെലവുകള്‍, പരസ്യങ്ങള്‍ക്ക് അനുമതി നല് കുന്ന മീഡിയ മോണിറ്ററിംഗ് ആന്‍ഡ് മീഡിയ സര്ട്ടിഫിക്കേഷന് ക മ്മിറ്റി പ്രവര്‍ത്തനങ്ങള്‍, ജില്ലയില്‍ രൂപീകരിച്ച വിവിധ സ്ക്വാഡുക ളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ബന്ധപ്പെട്ട നോഡല്‍ ഓഫീസ റുമായി വിലയിരുത്തി.
സംസ്ഥാന പ്രത്യേക തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകന് പുഷ്പീന്ത ര്‍ സിങ്ങ് പുനിയ, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കല ക്ടര്‍ മൃണ്മയി ജോഷി, തൃത്താല, പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം മണ്ഡലങ്ങളുടെ ചെലവ് നിരീക്ഷകന് രാകേഷ് കുമാര്‍ ജെയ്ന്‍, കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ, പാലക്കാട്, ചിറ്റൂര്‍ മണ്ഡലങ്ങളുടെ ചെലവ് നിരീക്ഷകനായ അരുണയ് ഭാട്ടി, തരൂര്‍, നെന്മാറ, ആലത്തൂര്‍ മണ്ഡലങ്ങളുടെ ചെലവ് നിരീക്ഷകന് എ. ശക്തി, ഫിനാന്‍സ് ഓഫീ സര് വി.ആര്. സതീശന്, അസിസ്റ്റന്റ് എക്സ്പെന്‍ഡിച്ചര്‍ ഓഫീ സര്മാര്, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.