അലനല്ലൂര്‍: ഭീമനാട് നന്നങ്ങാടിക്കുന്നില്‍ ഒഴിഞ്ഞ പറമ്പില്‍ തീപ്പി ടിച്ച് അടിക്കാട് കത്തിനശിച്ചു.ശനിയാഴ്ച ഉച്ചയക്ക് രണ്ടരയോടെ യാ യിരുന്നു സംഭവം.കാട്ടുകുളം അവലയം വീട്ടില്‍ മുഹമ്മദ് മുസ്ലിയാ രുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ രണ്ടരയേക്കറോളം വരുന്ന സ്ഥ ലത്താണ് തീപ്പിടിത്തമുണ്ടായത്.

ഉടന്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു.വട്ടമ്പലത്ത് നിന്നും ഫയര്‍ ഫോഴ്‌സെത്തിയെങ്കിലും തീയണക്കുന്നതിനുള്ള ഫയര്‍ എഞ്ചിന്‍ സംഭവസ്ഥലത്തേക്ക് എത്തിക്കാന്‍ വഴിസൗകര്യമില്ലാത്തത് വെല്ലു വിളിയായി.മറ്റുവാഹനങ്ങളിലാണ് ഫയര്‍ഫോഴ്‌സ് അംഗങ്ങളെ തീ പ്പിടുത്തമുണ്ടായ പറമ്പിലേക്കെത്തിച്ചത്.സമീപത്തെ വീടുകളില്‍ നിന്നും ബക്കറ്റിലും മറ്റും വെള്ളം ശേഖരിച്ച് നാട്ടുകാരും ഫയര്‍ ഫോ ഴ്‌സും ചേര്‍ന്ന് തീയണക്കുകയായിരുന്നു.ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍മാരായ സന്തോഷ് കുമാര്‍,രമേഷ്,സന്ദീപ്, പ്രശാന്ത്, ഫൈ സല്‍,ഡ്രൈവര്‍ മനോജ്,ഹോം ഗാര്‍ഡ് അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വേനല്‍ച്ചൂട് കനത്തതോടെ മണ്ണാര്‍ക്കാട് താലൂക്കില്‍ തീപ്പിടുത്തം വ്യാപിക്കുകയാണ്.ഈ വര്‍ഷം ഇതുവരെ അമ്പതോളം തീപ്പിടുത്ത മാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ലക്ഷക്കണക്കിന് രൂപയുടെ നാശ നഷ്ടവുമുണ്ടായി.അതേ സമയം ഫയര്‍ഫോഴ്‌സിന്റെ വലിയ വാഹ നം എത്തിപ്പെടാന്‍ കഴിയാത്ത സ്ഥലങ്ങളിലുണ്ടാകുന്ന തീപ്പിടിത്തം വെല്ലുവിളി തീര്‍ക്കുന്നുണ്ട്.നന്നങ്ങാടിക്കുന്നില്‍ തീപ്പിടുത്തുമുണ്ടാ യ സ്ഥലത്തേക്ക് പോകുന്നതിന് വീതി കൂടിയ വഴിയില്ലാതി രുന്ന താണ് തടസ്സമായത്.സമാനമായ സംഭവം കഴിഞ്ഞമാസം തച്ചനാട്ടു കരയിലെ ചോളോടുമുണ്ടായി.ഈ സാഹചര്യത്തില്‍ വട്ടമ്പലത്തെ ഫയര്‍ ആന്‍ഡ് റെസ്‌ക്യു സ്റ്റേഷന് സ്വന്തമായി വാട്ടര്‍ മിസ്റ്റ് വാഹനം അനുവദിക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!