മണ്ണാര്‍ക്കാട്:നിയമസഭാ തിരഞ്ഞെടുപ്പ് ദിവസം തൊഴിലിലേര്‍പ്പെടു ന്ന അവശ്യ സേവനത്തിലുള്ള അസന്നിഹിതരായ വോട്ടര്‍മാര്‍ക്കു ള്ള പോസ്റ്റല്‍ വോട്ടിംഗ് മാര്‍ച്ച് 28, 29, 30 തീയതികളില്‍ നടക്കും. അതാത് നിയമസഭാ മണ്ഡലത്തില്‍ ക്രമീകരിക്കുന്ന പോസ്റ്റല്‍ വോ ട്ടിംഗ് കേന്ദ്രങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ അഞ്ച് വരെ പോസ്റ്റല്‍ ബാലറ്റില്‍ വോട്ട് ചെയ്യാം.ജില്ലയില്‍ 16 കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലെ 2885 അവശ്യ സര്‍വീസ് ജീവനക്കാര്‍ക്കാണ് ഇത്തര ത്തില്‍ വോട്ട് രേഖപ്പെടുത്തുന്നതിന് അനുമതി നല്‍കിയിരിക്കുന്ന ത്. ആരോഗ്യം, പോലീസ്, ഫയര്‍ ഫോഴ്‌സ്, ജയില്‍, എക്‌സൈസ്, മില്‍മ, ഇലക്ട്രിസിറ്റി, വാട്ടര്‍ അതോറിറ്റി, കെ.എസ്.ആര്‍.ടി.സി, ട്ര ഷറി, ഫോറസ്റ്റ്, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍(ആള്‍ ഇന്‍ഡ്യ റേഡി യോ, ദൂരദര്‍ശന്‍, ബി.എസ്.എന്‍.എല്‍, റെയില്‍വേ, പോസ്റ്റസ് & ടെലി ഗ്രാഫ്, ഏവിയേഷന്‍), ആംബുലന്‍സ്, തിരഞ്ഞെടുപ്പ് കമ്മീഷന്‍ അം ഗീകരിച്ച മാധ്യമപ്രവര്‍ത്തകര്‍, ഏവിയേഷന്‍, ഷിപ്പിംഗ് എന്നിവയാ ണ് അവശ്യ സര്‍വീസുകളായി തിരഞ്ഞെടുത്തിരിക്കുന്ന വകുപ്പു കള്‍.
വിവിധ മണ്ഡലങ്ങളിലെ പോസ്റ്റല്‍ വോട്ടിങ് കേന്ദ്രങ്ങള്‍
- തൃത്താല-തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഹാള്‍
- പട്ടാമ്പി-പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഹാള്‍
- ഷൊര്‍ണൂര്‍-അനങ്ങനടി ഗ്രാമപഞ്ചായത്ത് ഓഫീസ് ഹാള്‍
- ഒറ്റപ്പാലം-ഒറ്റപ്പാലം കെ പി ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
- കോങ്ങാട്-കോങ്ങാട് കെ പി ആര്‍ പി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍
- മണ്ണാര്‍ക്കാട്-മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഹാള്‍
- മലമ്പുഴ-മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഹാള്‍
- പാലക്കാട്-ചെമ്പൈ മെമ്മോറിയല്‍ ഗവ. സംഗീത കോളേജ്
- തരൂര്‍-തരൂര്‍ എ യു പി സ്‌കൂള്‍ (പടിഞ്ഞാറേ കെട്ടിടം)
- ചിറ്റൂര്‍-ചിറ്റൂര്‍ ഗവ. വിക്ടോറിയ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
- നെന്മാറ-കൊല്ലങ്കോട് സെന്റ് പോള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
- ആലത്തൂര്‍-ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോണ്‍ഫറന്‍സ് ഹാള്‍