മണ്ണാര്‍ക്കാട്:തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാവുന്ന സി.വിജില്‍ അപ്ലിക്കേഷന്‍ വഴി ഇന്നലെ വരെ ലഭിച്ചത് 653 പരാതികള്‍. ഇതില്‍ 559 പരാതിക ളില്‍ നടപടി എടുക്കുകയും 91 വ്യാജ പരാതികള്‍ ഒഴിവാക്കുകയും ചെയ്തു. മൂന്നെണ്ണത്തില്‍ തുടര്‍നടപടി സ്വീകരിക്കുന്നു. പൊതുഇട ങ്ങളില്‍ പോസ്റ്ററുകള്‍, ബാനറുകള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിച്ച് പ്രചര ണം നടത്തിയത് സംബന്ധിച്ചാണ് കൂടുതല്‍ പരാതികളും ലഭിച്ചിട്ടു ള്ളത്. പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായ കാര്യങ്ങള്‍ ശ്രദ്ധയില്‍പെ ട്ടാല്‍ സി-വിജില്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഫോട്ടോ/ വീഡിയോ എടുത്ത് അഞ്ചു മിനിറ്റിനകം അപ്ലോഡ് ചെയ്ത് പരാതി നല്‍കാം. പരാതിയില്‍ 100 മിനിറ്റിനുള്ളില്‍ നടപടിയെടുക്കു ന്നതാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!