അഗളി:അട്ടപ്പാടിയില്‍ വനമേഖലയില്‍ പാലക്കാട് എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോ,അഗളി റേഞ്ച്,ജനമൈത്രി സ്‌ക്വാഡ് എന്നിവ ര്‍ സംയുക്തമായി എക്‌സൈസ് നടത്തിയ പരിശോധനയില്‍ ചാരാ യം വാറ്റാന്‍ പാകപ്പെടുത്തിയ 414 ലിറ്റര്‍ വാഷും മറ്റ് വലിയ വാറ്റ് ഉപ കരണങ്ങളും കണ്ടെത്തി.പുതൂര്‍ ചൂട്ടറ വനമേഖലയില്‍ നിന്നാണ് ഇവ കണ്ടെടുത്തത്.നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എക്‌സൈസ് നടത്തുന്ന സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവി ന്റെ ഭാഗമായാണ് പരിശോധന നടത്തിയത്.പാലക്കാട് എക്‌സൈ സ് ഐബിക്ക് ലഭിച്ച രഹ്യവിവരത്തിന്റെ അടിസ്ഥാനാത്തിലായി രുന്നു പരിശോധന.ആരെയും അറസ്്റ്റ് ചെയ്തിട്ടില്ല.പ്രിവന്റീവ് ഓഫീസര്‍മാരായ എം യൂനസ്, പി.എം.ഷാനവാസ്, ശ്യാംജിത്ത്, സിവില്‍ ഓഫീസര്‍മാരായ ആര്‍ പ്രദീപ്,ലക്ഷ്മണന്‍, നിധീഷ്, ദേവകുമാര്‍,ഡ്രൈവര്‍ സത്താര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
എക്‌സൈസ് സ്‌പെഷ്യല്‍ ഡ്രൈവ് തുടരുകയാണ്.കഴിഞ്ഞ ദിവസം കോട്ടോപ്പാടം,ഭീമനാട്,പാറപ്പുറം,ചാട്ടക്കുണ്ട് എന്നിവടങ്ങളില്‍ ചാരായ വില്‍പ്പന വ്യാപകമായി നടക്കുന്നുവെന്ന ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അടിസ്ഥാനത്തില്‍ മണ്ണാര്‍ക്കാട് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എസ് ബാല ഗോപനും സംഘവും പരിശോധന നടത്തിയിരുന്നു. പരിശോധനയി ല്‍ പത്ത് ലിറ്റര്‍ ചാരായം കൈവശം വച്ച കുറ്റത്തിന് പാറപ്പുറം ചീനി ക്കോട് വീട്ടില്‍ ലക്ഷ്മി (68)യെ അറസ്റ്റ് ചെയ്തിരുന്നു.
അബകാരി മേഖലയിലുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് തീവ്ര യത്‌ന പരിപാടിയാണ് എക്‌സൈസ് നടപ്പിലാക്കുന്നത്.മദ്യം, സ്പിരിറ്റ്, കഞ്ചാവ് എന്നിവ കടത്തുന്നത് തടയുവാന്‍ നാല് സ്ട്രൈക്കിങ് ഫോഴ്‌സ് യൂണിറ്റുകളും ഹൈവേ ചെക്കിങ്, ബോര്‍ഡര്‍ ചെക്കിങ്, എന്നിവയ്ക്ക് മാത്രമായി നാല് പ്രത്യേക യൂണിറ്റുകളും 24 മണിക്കൂ റും ജില്ലയില്‍ പ്രവര്‍ത്തനം നടത്തിവരുന്നു. വകുപ്പിന്റെ ജില്ലാ തല കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കും.അബ്കാരി കുറ്റകൃത്യ ങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ക്കും പരാതികള്‍ക്കും പൊതുജനങ്ങ ള്‍ക്ക് ജില്ലാതല കണ്‍ട്രോള്‍ റൂം : 0491-2505897, സ്ട്രൈക്കിങ് ഫോഴ് സ് യൂണിറ്റ് ഒന്ന് – ഒറ്റപ്പാലം : 0466-2244488, 9400069616, മണ്ണാര്‍ക്കാട് : 04924-225644, 9400069614, സ്ട്രൈക്കിങ് ഫോഴ്‌സ് യൂണിറ്റ് രണ്ട് – പാലക്കാട് : 0491-2539260, 9400069430, ചിറ്റൂര്‍ : 04923-222272, 9400069610, ആലത്തൂര്‍ : 04922-222474, 9400069612, കണ്‍ട്രോള്‍ റൂം നമ്പറിലേക്ക് വിളിച്ച് അറിയിക്കാം.