പാലക്കാട്: മണ്ണാര്‍ക്കാട് പൊറ്റശ്ശേരി കുമ്പളംചോലയില്‍ സുഹൃത്തു ക്കള്‍ക്ക് മുന്നിലിട്ട് യുവാവിനെ കുത്തികൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ക്ക് കോടതി ജീവപര്യന്തം തടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ചു.കുമ്പളംചോലയില്‍ മേപ്പാട്ട് മാധവന്റെ മകന്‍ രതീ ഷ് (22) കൊല്ലപ്പെട്ട കേസിലാണ് പ്രതികളായ വിനോദ് (28),രാജു (34) എന്നിവര്‍ക്കെതിരെ പാലക്കാട് ജില്ലാ സെഷന്‍സ് (സെക്കന്‍ഡ് അ ഡീഷണല്‍) കോടതി ജഡ്ജി പി സൈതലവി ശിക്ഷ വിധിച്ചത്.പിഴ അടയ്ക്കാത്ത പക്ഷം രണ്ട് വര്‍ഷം തടവും അനുഭവിക്കണം. കൂടാ തെ വിവിധ വകുപ്പുകള്‍ പ്രകാരം പ്രതികള്‍ക്ക് ഏഴ് വര്‍ഷം തടവും 25,000 രൂപ പിഴ അടയ്ക്കാനും പിഴ അടയ്ക്കാത്ത പക്ഷം ഒരു വര്‍ ഷം തടവും അനുഭവിക്കണം.
2011 മാര്‍ച്ച് മൂന്നിനാണ് കേസിനാസ്പദമായ സംഭവം.പൂര്‍വ്വ വൈരാ ഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് കണ്ടെത്തിയി രുന്നു.പൊറ്റശ്ശേരി സ്‌കളിന് മുന്‍വശം ഹരിദാസ് സ്മാരകത്തിന് സമീ പം സുഹൃത്തുക്കളുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് പ്രതികള്‍ രതീഷിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.പിഴ തുകയി ല്‍ 25,000 രൂപ ഒന്നാം സാക്ഷിക്ക് നഷ്ടപരിഹാരമായും ബാക്കി തുക കൊല്ലപ്പെട്ട രതീഷിന്റെ മാതാപിതാക്കള്‍ക്കു നല്‍കാനും വിധി യായി. മണ്ണാര്‍ക്കാട് സിഐമാരായ കെ എ സുരേഷ് ബാബു, സിനോ ജ് ശിവദാസന്‍ എന്നിവരാണ് കേസിന്റെ ആദ്യ അന്വേഷണം നട ത്തിയത്.പിന്നീട് തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് സിഐ എം കൃഷ്ണനായിരുന്നു.കേസില്‍ 22 സാക്ഷികളെ പ്രോസി ക്യൂഷന്‍ ഹാജരാക്കി.സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആയി നിയമിച്ച അഡ്വ ആര്‍ ആനന്ദാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.
വാര്‍ത്ത കടപ്പാട്: മലയാള മനോരമ