മണ്ണാര്‍ക്കാട്:നിറചിരിയുമായി പര്യടനത്തിനെത്തിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥി നസീമ ഷറഫുദ്ദീന് സ്‌നേഹപ്പൂക്കള്‍ നല്‍കി വരവേ ല്‍പ്പ്.മണ്ണാര്‍ക്കാട് തെന്നാരിയില്‍ തൊഴിലുറപ്പ് പ്രവൃത്തി നടക്കുന്ന സ്ഥലത്തെത്തിയപ്പോഴാണ് സിഡിഎസ് മോനിഷ സ്ഥാനാര്‍ത്ഥിയെ കൊന്നപ്പൂ നല്‍കി സ്വീകരിച്ചത്.

മണ്ണാര്‍ക്കാട് നഗരസഭ പരിധിയിലായിരുന്നു ഇന്നത്തെ പര്യടനം. അരയംകോട്,വടക്കുംമണ്ണം,എതിര്‍പ്പണം,തോരാപുരം,നടമാളിക എന്നിവടങ്ങളില്‍ സ്ഥാനാര്‍ഥിയെത്തി വോട്ടഭ്യര്‍ത്ഥിച്ചു.

ബിജെപി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എ ബാലഗോപാല ന്‍,സെക്രട്ടറി ബിജു നെല്ലംമ്പാനി വൈസ് പ്രസിഡന്റ് ടി.എം.സുധ, മഹിളാ മോര്‍ച്ച നിയോജകമണ്ഡലം സെക്രട്ടറി എന്‍.ആര്‍.രജിത, എഐഎഡിഎംകെ ജില്ലാ പ്രസിഡന്റ് പി.മണികണ്ഠന്‍,ബിഡിജെസ് മണ്ഡലം സെക്രട്ടറി അനില്‍ കുമാര്‍ എന്നിവര്‍ സ്ഥാനാര്‍ഥിക്കൊപ്പ മുണ്ടായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!