പാലക്കാട് :നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ ത യ്യാറെടുപ്പുകള്‍ അവലോകന ചെയുന്നതിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച നിരീക്ഷകരുടെ യോഗം ജില്ലാ കലക്ടര്‍ മൃണ്‍ മയി ജോഷി ശശാങ്കിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറ ന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലയിലെ പോളിംഗ് ബൂത്തുകള്‍, ഓക്‌സി ലറി ബൂത്തുകള്‍, കൗണ്ടിംഗ് കേന്ദ്രങ്ങള്‍, റാന്റമൈസേഷന്‍, സ്‌ക്വാ ഡുകളുടെ പ്രവര്‍ത്തനം, ആബ്‌സെന്റീവ് വോട്ടര്‍മാരുടെ വിവരങ്ങ ള്‍ സംബന്ധിച്ച് ജില്ല കലക്ടര്‍ യോഗത്തില്‍ വിശദീകരിച്ചു.
പ്രിസൈഡിങ്ങ് ഓഫീസര്‍മാര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാര്‍, സെ ക്കന്റ് പോളിംഗ് ഓഫീസര്‍മാര്‍, തേഡ് പോളിങ് ഓഫീസര്‍മാര്‍ക്കു ള്ള പരിശീലനം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ യോഗത്തി ല്‍ നിര്‍ദേശിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ജില്ലയിലെ തിര ഞ്ഞെടുപ്പ് പ്രക്രിയകള്‍ സുഗമമായി നടത്താന്‍ നിരീക്ഷകര്‍ യോഗ ത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
യോഗത്തില്‍ പൊതു നിരീക്ഷകരായ രാജേന്ദ്ര രത്‌നൂ ഐ.എ.എസ്, മുത്തു കുമാര്‍ ഐ.എ.എസ്, കെ. ദയാനന്ദ് ഐ.എ.എസ്, ജയ്‌സിംഗ് ഐ.എ.എസ്, ചെലവ് നിരീക്ഷകരായ രാകേഷ് കുമാര്‍ ജെയ്ന്‍ ഐ. ആര്‍.എസ്, അരുണയ് ഭാട്ടി ഐ.ആര്‍ എസ്, എ. ശക്തി ഐ.ആര്‍. എസ്, പോലീസ് നിരീക്ഷകന്‍ ഡി.ബി ഗിരി ഐ.പി.എസ്, ഒറ്റപ്പാലം സബ് കലക്ടറും ഒറ്റപ്പാലം റിട്ടേണിംഗ് ഓഫീസറുമായ അര്‍ജ്ജുന്‍ പാണ്ഡ്യന്‍, വിവിധ നിയോജക മണ്ഡലം റിട്ടേണിംഗ് ഓഫീസര്‍മാര്‍, നോഡല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.