മണ്ണാര്‍ക്കാട്:വെയിലിനേക്കാള്‍ ആവേശച്ചൂടായിരുന്നു മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളേജ് കാമ്പസില്‍.വോട്ട് തേടി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെപി സുരേഷ് രാജ് കലാലയത്തിലെത്തിയപ്പോള്‍ എംഇഎസ് കോളേജ് അങ്കണം പിന്തുണയുടെ കരങ്ങളുമായി വര വേറ്റു.രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി ഷൈമ ചുവന്ന ഹാരമ ണിയിച്ചും എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി ഫായിസും ഗോകുലും മുദ്രാവാക്യങ്ങളോടെ സ്ഥാനാര്‍ത്ഥിയെ കാമ്പസിലേക്ക് സ്വീകരി ച്ചു.വിവിധ ഡിപ്പാര്‍ട്ടുമെന്റുകളിലെത്തി സുരേഷ് രാജ് വോട്ടഭ്യര്‍ ത്ഥിച്ചു

.തെങ്കരയിലും മണ്ണാര്‍ക്കാട് നഗരസഭയിലുമായിരുന്നു ചൊവ്വാഴ്ചയി ലെ പര്യടനം.തച്ചംങ്കോട് കോളനി, പൂക്കുന്ന് കോളനി, ചോലേപ്പുറം കോളനി, നായാടിക്കുന്ന് നാലു സെന്റ് കോളനിയില്‍ സമാപി ച്ചു.ഉച്ചക്കു ശേഷം തെങ്കര പഞ്ചായത്തിലെ മാസപ്പറമ്പ്, കൈതച്ചിറ, തത്തേങ്ങലം, കരിമന്‍കുന്ന്, മുണ്ടക്കണ്ണി, അരയംകോട്, തെന്നാരി, മണലടി, മുതുവല്ലി, കോല്‍പ്പാടം, കൊറ്റിയോട്,ചിറപ്പാടം, മെഴുകും പാറ, മേലാമുറി എന്നീ സ്വീകരണങ്ങള്‍ക്കു ശേഷം പുഞ്ചക്കോട്‌ സമാപിച്ചു.പര്യടന കേന്ദ്രങ്ങളില്‍ തൊഴിലാളി നേതാവിനെ വരവേ ല്‍ക്കാന്‍ വന്‍ജനാവലി എത്തിയിരുന്നു.

എല്‍ഡിഎഫ് നേതാക്കളായ എം വിനോദ്കുമാര്‍, എം ഉണ്ണീന്‍,കെപി ജയരാജ്,ടികെ സുബ്രഹ്മണ്യന്‍, ടിആര്‍ സെബാസ്റ്റ്യന്‍, എന്‍ കെ സുജാത,പി മണികണ്ഠന്‍, പി സദക്കത്തുള്ള, ടി ശെല്‍വന്‍, ടികെ സുനില്‍, സുരേഷ് കൈതച്ചിറ,കെ കുമാരന്‍, സ്റ്റാന്‍ലി, പി ആര്‍ മുഖന്‍പി പരമശിവന്‍, പി അലവി എന്നിവര്‍ വിവിധ സ്വീകരണ യോഗങ്ങളില്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!