തെങ്കര:മലയോര ഗ്രാമമായ തെങ്കരയുടെ നാട്ടുവഴികളില്‍ വോട്ടഭ്യ ര്‍ത്ഥിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ ഷംസുദ്ദീന്‍. മീനവെയിലി ന്റെ കാഠിന്യം വകവെയ്ക്കാതെയാണ് സ്ഥാനാര്‍ത്ഥിയെ വരവേല്‍ ക്കാന്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനക്കൂട്ടമെത്തിയത്. കൊടി കളേന്തിയ കുട്ടിക്കൂട്ടം ആവേശപൂര്‍വ്വം ഷംസുദ്ദീനെ വരവേറ്റു.
മാസപ്പറമ്പില്‍ നിന്നാണ് തെങ്കര പഞ്ചായത്തിലെ പര്യടന പരിപാടി ക്ക് തുടക്കമായത്. കൈതച്ചിറ, പുളിഞ്ചോട്, തത്തേങ്ങലം, കരിമ്പന്‍ കുന്ന്,ചേറുംകുളം,മുണ്ടക്കണ്ണി,ചെക്‌പോസ്റ്റ്,മണലടി,പറശ്ശീരി,വെള്ളാരംകുന്ന്,മുതുവല്ലി,കോല്‍പ്പാടം, ഉച്ചയ്ക്ക് ശേഷം കൊറ്റിയോട് നിന്നാണ് പര്യടനമാരംഭിച്ചത്.തെങ്കര,കനാല്‍ ജംഗ്ഷന്‍, അമ്പംകു ന്ന്,ആനമൂളി,ആനമൂളി താഴെ,ചിറപ്പാടം, മെഴുകുംപാറ, മേലാമുറി, വട്ടപ്പറമ്പ് എന്നിവടങ്ങളിലെ സ്വീകരണത്തിന് ശേഷം പുഞ്ചക്കോട് സമാപിച്ചു.
യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ കളത്തില്‍ അബ്ദുള്ള,മണ്ഡലം തെര ഞ്ഞെടുപ്പ് കമ്മിറ്റി വര്‍ക്കിങ് ചെയര്‍മാന്‍ വി.വി.ഷൗക്കത്തലി ,കണ്‍ വീനര്‍ ടി.എ.സലാം,ഡി.സി.സി സെക്രട്ടറി പി. അഹമ്മദ് അഷ്‌റഫ്, റഷീദ് ആലായന്‍,സി. മുഹമ്മദ് ബഷീര്‍, ഗഫൂര്‍ കോല്‍ക്കളത്തില്‍, പഞ്ചായത്ത് ചെയര്‍മാന്‍ ഹരിദാസ് ആറ്റക്കര,കണ്‍വീനര്‍ ടി.കെ. മരക്കാര്‍,ഹുസൈന്‍ കോളശ്ശേരി,ഗിരീഷ് ഗുപ്ത,സി.പി. അലി,കെ.ജി. ബാബു,ടി.കെ.ഫൈസല്‍,നൗഫല്‍ കളത്തില്‍, നൗഷാദ് വെള്ളപ്പാടം വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.