കോട്ടോപ്പാടം:പത്ത് ലിറ്റര്‍ ചാരായം കൈവശം വച്ച കുറ്റത്തിന് വയോധികയെ എക്സൈസ് അറസ്റ്റ് ചെയ്തു.കോട്ടോപ്പാടം പാറപ്പുറം ചീനിക്കോട് വീട്ടില്‍ ലക്ഷ്മി (68) ആണ് അറസ്റ്റിലായത്.മണ്ണാര്‍ക്കാട് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എസ് ബാലഗോപനും സംഘവും ചേര്‍ന്ന് നടത്തിയ റെയ്ഡിലാണ് ചാരായം പിടികൂടിയത്.പ്രിവന്റീവ് ഓഫീസര്‍മാരായ കെ വി മുരളി,വിവി രമേഷ്,പി കെ ഷിബു,വനിത സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ലിസ്സി വികെ ,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ ജയപ്രകാശ്,പി യു രാജു,എസ് ശ്രീനാഥ്,എന്‍ ഹരിക്കുട്ടന്,സി തേജസ്,എന്‍ എസ് വിവേക് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.കോടതിയില്‍ ഹാജരാക്കിയ ലക്ഷ്മിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.