മണ്ണാര്‍ക്കാട്:നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ പോളിംഗ് ബൂത്തുകളിലുണ്ടാകുന്ന മാലിന്യങ്ങള്‍ ഹരിത കര്‍മ്മ സേ ന ശേഖരിച്ച് നിര്‍മ്മാര്‍ജ്ജനം ചെയ്യും. ബന്ധപ്പെട്ട തദ്ദേശ സ്വയംഭര ണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ പോളിംഗ് സ്റ്റേഷനുകളിലെ മാ ലിന്യങ്ങളുടെ ശേഖരണത്തിനും നിര്‍മ്മാര്‍ജ്ജനത്തിനും ഹരിത കര്‍ മ്മ സേനയെ ഏര്‍പ്പാടാക്കുകയും പോളിംഗ് ബൂത്തുകളില്‍ നിന്ന് മാ ലിന്യം നീക്കം ചെയ്യുന്നതിന് വാഹന സൗകര്യമൊരുക്കുകയും ചെ യ്യും.
ബയോമെഡിക്കല്‍ മാലിന്യം കൊണ്ടുപോകുന്ന വാഹനങ്ങളില്‍ ജി.പി.എസ് ട്രാക്കിങ്ങിനായി നോഡല്‍ ഓഫീസറുടെ സഹായത്തോ ടെ ഇലക്ട്രൈസസ് സോഫ്‌റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യും. പോളിംഗ് ബൂത്തുകളിലെ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് ഗ്ലൗസുകള്‍, മാസ് ക്, സാനിറ്റൈസര്‍, ഫെയ്‌സ്ഷീല്‍ഡ് തുടങ്ങിയവ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരാണ് വിതരണം ചെയ്യു ക. പോളിംഗ് ബൂത്തുകളില്‍ ജൈവ – അജൈവ മാലിന്യ ശേഖരത്തി നായി മൂന്നുകവറുകള്‍/പ്ലാസ്റ്റിക് ബക്കറ്റ് എന്നിവയും സ്ഥാപിക്കും.
പോളിംഗ് ഡ്യൂട്ടിയിലുള്ള എല്ലാ ഉദ്യോഗസ്ഥരും സ്റ്റീല്‍ പത്രങ്ങ ളി ലോ മറ്റു പാത്രങ്ങളിലോ ഭക്ഷണം കൊണ്ടുവരണം. പോളിംഗ് സ്റ്റേ ഷനുകളില്‍ ഭക്ഷണ വിതരണത്തിനായി ഇലയോ അലുമിനിയം ഫോയിലോ ഉപയോഗിക്കണം. അലുമിനിയം ഫോയില്‍ ഉപയോഗ ശേഷം വൃത്തിയാക്കി അവിടെ സ്ഥാപിച്ച പ്രത്യേക ബിന്നില്‍ നിക്ഷേപിക്കണം.
വോട്ടര്‍മാര്‍ ഉപയോഗിച്ച പ്ലാസ്റ്റിക് ഗ്ലൗസ് പോലെയുള്ള അജൈവ മാലിന്യങ്ങള്‍ അതിനായി സ്ഥാപിച്ചിട്ടുളള പ്രത്യേക ബിന്നിലാണ് നിക്ഷേപിക്കേണ്ടത്.
ബയോ മെഡിക്കല്‍ വേസ്റ്റുകളുടെ നിര്‍മാര്‍ജനം
എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ബയോമെഡിക്കല്‍ വേസ്റ്റുകള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസറിന്റെ നേതൃത്വത്തില്‍ ബയോ ഹസാര്‍ഡ് ചിഹ്നമുള്ള മഞ്ഞ കവറുകള്‍ സ്ഥാപിക്കും. പോളിംഗ് ഓഫീസര്‍മാര്‍, പോലീസ് ഓഫീസര്‍മാര്‍, അവസാന മണിക്കൂറില്‍ വോട്ട് രേഖപ്പെടുത്താനായി കോവിഡ് രോഗികളിലെത്തുമ്പോഴുള്ള പോളിംഗ് ഏജന്റുമാര്‍, പി.പി.ഇ കിറ്റ് ധരിച്ച പോളിംഗ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ മാസ്‌ക് ഉള്‍പ്പെടെയുള്ള ബയോമെഡിക്കല്‍ വേസ്റ്റുകള്‍ മഞ്ഞ കവറുകളില്‍ നിക്ഷേപിക്കണം.
ഹരിത കര്‍മ്മസേനാംഗങ്ങള്‍ ബയോമെഡിക്കല്‍ വേസ്റ്റ് സുരക്ഷി തമായി സൂക്ഷിച്ച് ആരോഗ്യവകുപ്പ് കണ്ടെത്തിയ ഇടത്തേക്ക് ഹരിത കര്‍മ്മ സേനകള്‍ എത്തിക്കും.
പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറും റീജിയണല്‍ ജോയിന്റ് ഡയറക്ട റും ജില്ലാ മെഡിക്കല്‍ ഓഫീസറും ചേര്‍ന്ന് പോളിംഗ് ബൂത്തുകള്‍ക്ക് അടുത്തുള്ള ഇമേജ് കളക്ഷന്‍ സെന്ററുകള്‍ കണ്ടെത്തി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് കൈമാറും.
പോളിംഗ് സ്റ്റേഷനുകളിലെ കോവിഡ് പ്രതിരോധ ഉപകരണങ്ങളുടെ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് പരിശീലനം നല്‍കും. ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റി റ്റ്യൂട്ടുകളിലെ മെഡിക്കല്‍ ഓഫീസര്‍മാരുടെ മേല്‍നോട്ടത്തില്‍ ബൂത്ത്‌ലെവല്‍ നോഡല്‍ ഓഫീസര്‍ മുഖേനയാണ് പരിശീലനം നല്‍ കുക.