മണ്ണാര്‍ക്കാട്:പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതി ലോക വനദിനത്തില്‍ സൈലന്റ് വാലി വൈല്‍ഡ് ലൈഫ് ഡിവിഷ നും മണ്ണാര്‍ക്കാട് സൈക്കിള്‍ ക്ലബ്ബും ചേര്‍ന്ന് സംഘടിപ്പിച്ച സൈക്കി ള്‍ റാലി ശ്രദ്ധേയമായി.വനസംരക്ഷണം,പ്രകൃതി സംരക്ഷണം,കാട്ടു തീ പ്രതിരോധം എന്നീ സന്ദേശങ്ങള്‍ ആലേഖനം ചെയ്ത പ്ലക്കാര്‍ഡു കളേന്തിയായിരുന്നു റാലി.മണ്ണാര്‍ക്കാട് എംഇഎസ് കോളേജ് പരി സരത്ത് നിന്നും ആരംഭിച്ച റാലി മുക്കാലി റേഞ്ച് ഓഫീസില്‍ സമാ പിച്ചു.

സൈലന്റ് വാലി അസി.വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വി.അജയ ഘോഷ് ഫ്‌ളാഗ് ഓഫ് ചെയ്തു.എംസിസി സെക്രട്ടറി അസ്ലം കെ എച്ച് സംസാരിച്ചു.ക്ലബ്ബ് പ്രസിഡന്റ് അബ്ദു ഒമലിന്റെ നേതൃത്വത്തില്‍ നടന്ന സൈക്കിള്‍ റാലിയില്‍ രക്ഷാധികാരി ഫിറോസ് എം ഷഫീ ഖ്,വൈസ് പ്രസിഡന്റുമാരായ ഡോ.ഫസല്‍ പൂക്കോയ,അഷ്‌റഫ് കെപി,ജോയിന്റ് സെക്രട്ടറി പ്രവീണ്‍ ബാബു,എക്‌സിക്യുട്ടീവ് മെമ്പര്‍മാരായ ഷാഫി,മുസ്തഫ കെ,ഹംസ മാസ്റ്റര്‍,ശുഹൈബ് ആലായിന്‍ തുടങ്ങിയവര്‍ ഉള്‍പ്പടെ 22 ഓളം മെമ്പര്‍മാര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!