അഗളി:കാടെന്ന സ്വപ്‌നഭൂമികയെ കൈവെള്ളയില്‍ കാക്കുന്ന ദമ്പ തികളാണ് വി അജയ്‌ഘോഷും ആശാലതയും.രാജ്യാന്തര പ്രസിദ്ധി യാര്‍ജ്ജിച്ച സൈലന്റ് വാലി നാഷണല്‍ പാര്‍ക്കിലെ രണ്ട് റേഞ്ചു കള്‍ പരിപാലിക്കുന്നത് ഈ ദമ്പതികളാണ്.സൈലന്റ് വാലി അസി വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് അജയ്‌ഘോഷ്.ആശാലത ഭവാനി അസി.വൈല്‍ഡ് ലൈഫ് വാര്‍ഡനും.
തൃശ്ശൂര്‍ ആമ്പല്ലൂര്‍ സ്വദേശിയാണ് അജയ്‌ഘോഷ്.കുന്നംകുളമാണ് ആശാലതയുടെ സ്വദേശം.റിട്ട.തഹസില്‍ദാര്‍ വി എ മോഹനന്റേ യും റിട്ട ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം വി നളിനിയുടേയും മകനാണ് അജയഘോഷ്.ആശാലതയുടെ അച്ഛന്‍ ഡോ കെ ആറുമുഖം മൃഗ സംരക്ഷണ വകുപ്പില്‍ ജോയിന്റ് ഡയറക്ടറായിരുന്നു.അമ്മ കെ ശാന്ത കാര്‍ഷിക സര്‍വ്വകലാശാലയില്‍ അസാഷ്യേറ്റ് പ്രൊഫസ റുമാണ്.
വെള്ളാനിക്കര ഫോറസ്ട്രി കോളേജില്‍ കോഴ്‌സ് കഴിഞ്ഞ് 2012 ലാണ് റേഞ്ച് ഓഫീസര്‍മാരായി ഇരുവരും ജോലിയില്‍ പ്രവേശിച്ചത്.പലയിടങ്ങളിലായി ജോലി ചെയ്താണ് മകള്‍ നാലര വയസ്സുകാരി അവന്തികയോടൊപ്പം സൈലന്റ് വാലിയിലെത്തിയ ത്.ഒന്നര വര്‍ഷത്തോളമായി സൈലന്റ് വാലിയില്‍.ഇതിന് മുമ്പ് വയനാട് വൈല്‍ഡ് ലൈഫ് ഡിവിഷനിലാണ് ഇരുവരും ഒരുമിച്ച് ഒരേ വനം ഡിവിഷനില്‍ ജോലി ചെയ്തിട്ടുള്ളത്.വയനാട്ടില്‍ വയനാട് വൈല്‍ഡ് ലൈഫ് ഡിവിഷന് കീഴിലെ കുറിച്യാട് റെയ്ഞ്ചില്‍ അജയഘോഷും മുത്തങ്ങ റേഞ്ചില്‍ ആശാലതയും.വനഭരണം കുടുംബകാര്യമാണ് ഇവര്‍ക്ക്.കാലത്തോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്നുവെന്നാണ് കാടിന്റെ ഈ കാവലാളുകളുടെ പക്ഷം.