കോട്ടോപ്പാടം:എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ പി സുരേഷ് രാജ് കോട്ടോപ്പാടം പഞ്ചായത്തില്‍ പര്യടനം നടത്തി.നായാടിപ്പാറയില്‍ നിന്നും ആരംഭിച്ച പര്യടനം ആര്യമ്പാവ് അങ്ങാടി കൊമ്പം സെന്റ ര്‍, കൊടക്കാട് സ്‌കൂള്‍ ജംഗ്ഷന്‍ ഭീമനാട്, കോട്ടോപ്പാടം, വേങ്ങ, കുണ്ട്‌ലക്കാട്, അമ്പാഴക്കോട്, പുറ്റാനിക്കാട്, കണ്ടമംഗലം, പട്ടംതൊ ടികുന്ന്, പിലാപ്പടി, കൊടുവാളിപ്പുറം, പാറപ്പുറം, കുന്നശ്ശേരി, കുണ്ടു കണ്ടം, നാലീരിക്കുന്ന്, പൂളക്കുന്ന്, തിരുവിഴാംകുന്ന്, പുളിക്കലടി, ഇരട്ടവാരി, കരടിയോട്, അമ്പലപ്പാറ എന്നീ സ്വീകരണങ്ങള്‍ക്കു ശേഷം കാപ്പുപ്പറമ്പില്‍ സമാപിച്ചു.

തൊഴിലാളികളും സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരുമുള്‍പ്പെടു ന്ന വന്‍ജനാവലിയാണ് തൊഴിലാളി നേതാവിനെ വരവേറ്റത്. വടശ്ശേ രിപ്പുറത്ത് മുതിര്‍ന്ന അംഗം കാഞ്ഞിരക്കടവന്‍ വാപ്പു ഹാജി പൊ്ന്നാട അണിയിച്ചു.ഗലീലിയോ ബാലവേദി അംഗങ്ങള്‍ പൂക്കള്‍ വര്‍ഷിച്ച് എതിരേറ്റു.എല്‍ഡിഎഫ് നേതാക്കളായ കെഎന്‍ സുശീല, എം ജയകൃഷ്ണന്‍, പി മനോമോഹനന്‍,എസ് ആര്‍ ഹബീബുള്ള, പി മണികണ്ഠന്‍, കെ രവികുമാര്‍, പി സദക്കത്തുള്ള, ടി ശെല്‍വന്‍, പി അബ്ദുള്‍ റഫീക്,കെകെ രാമചന്ദ്രന്‍നായര്‍, എന്‍ ചന്ദ്രശേഖരന്‍ എന്നിവര്‍ വിവിധ സ്വീകരരണ യോഗങ്ങളില്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!