കല്ലടിക്കോട്:34 വര്‍ഷത്തെ അധ്യാപക ജീവിതത്തില്‍ നിന്നും വിര മിക്കുന്ന കല്ലടിക്കോട് ജി എല്‍ പി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ പികെ അബൂബക്കര്‍ സിദ്ദി മാസ്റ്റര്‍ക്ക് സഹ പ്രവര്‍ത്തകരും പിടിഎ യും ചേര്‍ന്ന് ഊഷ്മളമായ യാത്രയയപ്പ് നല്‍കി.കരിമ്പ ഗ്രാമപഞ്ചായ ത്ത് പ്രസിഡന്റ് പി. എസ്. രാമചന്ദ്രന്‍ യാത്രയയപ്പ് സമ്മേളനം ഉദ്ഘാ ടനം ചെയ്തു. കരിമ്പ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കോമ ളകുമാരി അധ്യക്ഷയായി.മണ്ണാര്‍ക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീ സര്‍ ഒ. ജി. അനില്‍കുമാര്‍ മംഗളപത്രം സമ്മാനിച്ചു.മനഃശാസ്ത്രജ്ഞ ന്‍ പ്രൊഫ.രഘുനാഥ് പാറക്കല്‍ മുഖ്യ പ്രഭാഷണം നടത്തി. എം. കൃഷ്ണദാസ് മാസ്റ്റര്‍, ദീപ ടീച്ചര്‍,വാര്‍ഡ് മെമ്പര്‍ ഗിരീഷ്,പ്രസന്ന.കെ, സ്‌കൂള്‍ ലീഡര്‍ അന്‍ഫിദ എന്നിവര്‍ സംസാരിച്ചു.അബൂബക്കര്‍ സിദ്ധി മാസ്റ്റര്‍ മറുപടി പ്രസംഗം നടത്തി.സീനിയര്‍ അസിസ്റ്റന്റ് ടി കെ. ബിന്ദു ടീച്ചര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം. വിനോദ് നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!