മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട്ടെ വ്യാപാരി സമൂഹത്തോട് വോട്ടഭ്യര്‍ത്ഥിച്ച് മണ്ഡലത്തിലെ യുഡിഎഫ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വ്യാ പാരഭവനില്‍ എത്തി.യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എം എല്‍എയുമായ എന്‍ ഷംസുദ്ദീനാണ് ആദ്യം നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീറിനൊപ്പം വ്യാപരഭവന്‍ സന്ദര്‍ശിച്ചത്.
ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിയോടൊപ്പമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പികെ സുരേഷ് രാജ് വ്യാപരഭവനില്‍ എത്തിയത്. ഏകോപനസമിതിക്ക് രാഷ്ട്രീയമില്ലെന്നും വ്യാപാരികളെ സഹാ യിക്കുന്നവരെ തിരിച്ച് സഹായിക്കാന്‍ വ്യാപാരികള്‍ എന്നും സന്ന ദ്ധരായിട്ടുണ്ടെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച യൂണിറ്റ് പ്രസി ഡന്റ് ബാസിത്ത് മുസ്‌ലിം വ്യക്തമാക്കി.
വ്യാപാരികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെ കുറിച്ച് യൂണിറ്റ് ജനറല്‍ സെക്രട്ടറി രമേഷ് പൂര്‍ണ്ണിമ,ഷമീര്‍ യൂണിയന്‍,അഭിലാഷ് പാപ്പല എന്നിവര്‍ സ്ഥാനാര്‍ത്ഥികളുടെ ശ്രദ്ധയില്‍പ്പെടുത്തി. വിജ യിച്ച് വന്നാല്‍ വ്യാപാരികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന ഉറപ്പ് നല്‍കിയാണ് ഇരു സ്ഥാനാര്‍ത്ഥികളും മടങ്ങിയത്.യൂണിറ്റ് ട്രഷറര്‍ ജോണ്‍സണ്‍ നന്ദി പറഞ്ഞു.