സജീവ് പി മാത്തൂര്‍
മണ്ണാര്‍ക്കാട്:ലോക സന്തോഷ ദിനത്തെ അളവറ്റ സന്തോഷത്തോടെ മാത്രമെ കാരാകുര്‍ശ്ശി കരുവാന്‍പടി സ്വദേശി ഉമറുല്‍ ഫാറൂഖ് ഇനി യെന്നും ഓര്‍ക്കൂ.ദുരിത കിടക്കയിലേക്ക് ജീവിതം വീണുപോയ ഫാ റൂഖിന്റെ വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ട ദിവസമാണ് ഇ ന്ന്.ഈ വലിയ സന്തോഷത്തിന്റെ കൂടാരം ഒരു കുടുംബത്തിന്റെ അത്താണിയായ ചെറുപ്പക്കാരന്റെ ജീവിതത്തില്‍ ഉയര്‍ത്തിയത് സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മയാണ്.
രോഗിയായ മാതാവും രണ്ട് സഹോദരിമാരും രണ്ട് സഹോദരമാരു മടങ്ങുന്ന കുടുംബത്തിലെ അംഗമാണ് ഫാറൂഖ്.റസീന തസ്‌നീമാണ് ഭാര്യ.ഒരു മകളുണ്ട്.പെയിന്റിംഗ് പണിക്ക് പോയി കുടുംബം പുലര്‍ ത്തിയിരുന്ന ഫാറൂഖ് കൂടുതല്‍ മെച്ചപ്പെട്ട ഒരു ജീവിതം സ്വപ്‌നം ക ണ്ടാണ് ഖത്തറിലേക്ക് വിമാനം കയറിയത്.ജനിച്ച് 90 ദിവസം പോ ലും തികയാത്ത മകളേയും സ്‌നേഹനിധികളായ കുടുംബാംഗ ങ്ങ ളേയും പിരിഞ്ഞ് പ്രവാസത്തിന്റെ പ്രയാസങ്ങളിലേക്ക് ഫാറുഖ് വണ്ടി കയറുമ്പോള്‍ മുന്നില്‍ ലക്ഷ്യങ്ങളേറെയുണ്ടായിരുന്നു. ഖത്ത റിലെത്തി ഒരു മാസം തികയുന്നതിന് മുമ്പാണ് ലിഫ്റ്റ് ജോലിക്കിടെ കനമുള്ള ഒരു വസ്തു തലയില്‍ പതിച്ച് ഫാറൂഖിന്റെ ജീവിതം ദുര ന്തത്തിലേക്ക് വീണത്.
ഒടുവില്‍ ഖത്തറില്‍ നിന്നും ഫാറൂഖിനെ നാട്ടിലെത്തിച്ചു .ചലന ശേഷി നഷ്ടപ്പെട്ട് നിദ്രാമയക്കത്തിലായ ഫാറൂഖ് കരളലിയിക്കുന്ന കാഴ്ചയായി.വെല്ലൂര്‍ ആശുപത്രിയിലെ വിദഗ്ദ്ധരായ ഡോക്ടര്‍മാരുടെ ചികിത്സയില്‍ കുറച്ച് കാലം.പിന്നീട് മണ്ണാര്‍ക്കാട് ശിഹാബുദ്ദീന്‍ ഡോക്ടറുടെ കീഴില്‍ ഇപ്പോഴും ചികിത്സയില്‍ തുടരുന്നു.
കിടപ്പ് രോഗിയായി മാറിയ ഫാറൂഖിന്റെ ജീവിതവൈഷമ്യങ്ങള്‍ തിരിച്ചറിഞ്ഞാണ് സേവ് മണ്ണാര്‍ക്കാട് വീട് നിര്‍മാണത്തിനായി മു ന്നിട്ടിറങ്ങിയത്.സേവ് മണ്ണാര്‍ക്കാടിന്റെ നേതൃത്വത്തില്‍ ധന സമാ ഹരണം ആരംഭിച്ചു.നിരവധി വ്യക്തികള്‍,മണ്ണാര്‍ക്കാട് ടൗണ്‍, കോട തിപ്പടി,മണലടി മഹല്ല് കമ്മിറ്റികള്‍,ഐഎംഎ മണ്ണാര്‍ക്കാട് ഘട കം,കനിവ് ചാരിറ്റബിള്‍ ട്രസ്റ്റ് തുടങ്ങിയ സംഘടനകളും സേവ് മണ്ണാ ര്‍ക്കാടിന്റെ സദുദ്യമത്തില്‍ പങ്കാളികളായതോടെ വീട് നിര്‍മാണ മെന്ന കടമ്പ അനായാസം കടക്കാനായി.ഒന്നര വര്‍ഷം മുമ്പാണ് വീട് പണി ആരംഭിച്ചത്.കോവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക് ഡൗണും മറ്റും വീട് നിര്‍മാണത്തെയും ബാധിച്ചിരുന്നു.
വീടിന്റെ താക്കോല്‍ ഇന്ന് ഐഎംഎ പ്രസിഡന്റായ ഡോ.പി. ക്യു.ഷിഹാബുദ്ദീന്‍ കുടുംബത്തിന് കൈമാറി.സേവ് ചെയര്‍മാന്‍ ഫിറോസ് ബാബു അധ്യക്ഷനായി.ഭാരവാഹികളായ അസ്ലം അച്ചു, സി.ഷൗക്കത്തലി,ഉമ്മര്‍ റീഗല്‍,പ്രവര്‍ത്തക സമിതി അംഗങ്ങളായ ഫസല്‍,മുഹമ്മദാലി മാസ്റ്റര്‍,ദീപിക,സുഹറ,താഹിര്‍,സേവ് അംഗ ങ്ങളായ മുഹമ്മദ് മുനവ്വറ,അക്ബര്‍ ഫെയ്മസ്,നാസര്‍ കുറുവണ്ണ എന്നിവര്‍ സംബന്ധിച്ചു.