കുമരംപുത്തൂര്‍: മണ്ണാര്‍ക്കാട് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി യുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മണ്ഡലം വനിത യു.ഡി.എഫ് നേതൃയോഗം സംഘടിപ്പിച്ചു. പഞ്ചായത്ത് തലങ്ങളില്‍ വനിതാ സംഗമങ്ങളും കുടുംബ യോഗങ്ങളും നടത്തും. കൂടാതെ വീടുകള്‍ തോറും കയറിയിറങ്ങി വോട്ടഭ്യാര്‍ത്ഥിക്കുന്നതോടൊപ്പം നഗരങ്ങളില്‍ സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കും. മണ്ഡല ത്തില്‍ യു.ഡി.എഫ് വനിതാ സമ്മേളനവും നടത്താനും യോഗം തീരുമാനിച്ചു.

വനിതാ ലീഗ് മണ്ഡലം പ്രസിഡന്റ് റഫീഖ പാറോക്കോട്ടില്‍ ഉദ്ഘാ ടനം ചെയ്തു. കുമരംപുത്തൂരില്‍ നടന്ന കണ്‍വെന്‍ഷനില്‍ മഹിളാ കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വി.പ്രീത അധ്യക്ഷത വഹിച്ചു. വനിതാ ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ.ഉമ്മുസല്‍മ മുഖ്യപ്രഭാഷണം നടത്തി. മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മുളളത്ത് ലത, സോഷ്യല്‍ മീഡിയ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ദീപ ഷിന്റോ, ജസീന അക്കര, കെ.കെ ലക്ഷ്മിക്കുട്ടി, ഇന്ദിര മാടത്തുംപുളളി, ഷാഹിന എരേരത്ത്, വിജയലക്ഷ്മി, റസീന വറോടന്‍, വിശ്വേശ്വരി ഭാസ്‌കര്‍, മേരി സന്തോഷ്, ജംഷീന മെഹബൂബ്, പി.സുകുമാരി, ഫസീല.എം, ഉഷ വളളുമ്പുഴ, ലൈല ഷാജഹാന്‍, അനിത വിത്തനോട്ടില്‍, റഫീന മുത്തനില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!