മണ്ണാര്‍ക്കാട് :മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പദ്ധതികളുടെ പൂര്‍ത്തീകരണവും ഭാവി വികസന പരിപാടികളും ചര്‍ച്ചയാക്കി യു.ഡി.എഫ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനപ്രതിനിധി സംഗമം ശ്രദ്ധേയമായി.സ്ഥാനാര്‍ത്ഥി എന്‍.ഷംസുദ്ദീന്‍ സംഗമം ഉദ്ഘാടനം ചെയ്തു.ഡി.സി.സി സെക്രട്ടറി പി.അഹമ്മദ് അഷ്‌റഫ് അധ്യക്ഷനാ യി. തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ ടി.എ.സലാം,നേതാക്കളായ ടി.എ.സിദ്ദീഖ്,കല്ലടി അബൂബക്കര്‍, വി.വി.ഷൗക്കത്തലി,റഷീദ് ആലായന്‍,നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ഉമ്മുസല്‍മ,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ അക്കര ജസീന,കെ.കെ.ലക്ഷ്മിക്കുട്ടി,മുള്ളത്ത് ലത,ജില്ലാ പഞ്ചായത്തംഗങ്ങളായ ഗഫൂര്‍ കോല്‍ക്കളത്തില്‍, എം. മെഹര്‍ബാന്‍,നഗരസഭാ ഉപാധ്യക്ഷ പ്രസീദ,കെ.ഹംസ,മുസ്തഫ വറോടന്‍,ബഷീര്‍ തെക്കന്‍,വി.പ്രീത,എം.മനോജ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!