വിജയിച്ച് വന്നാല്‍ മണ്ണാര്‍ക്കാട് ചിന്നത്തടാകം റോഡ് ദേശീയപാതയാക്കി ഉയര്‍ത്താന്‍ പരിശ്രമിക്കുമെന്ന് നസീമ
മണ്ണാര്‍ക്കാട്: നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി നസീമ ഷറഫുദ്ദീന്‍ മണ്ഡലത്തില്‍ പ്രചരണമാരംഭിച്ചു.ഇന്ന് മണ്ണാര്‍ക്കാട് നഗ രത്തിലെ വ്യാപാര സ്ഥാപനങ്ങിലലെത്തി സ്ഥാനാര്‍ത്ഥി വോട്ടഭ്യര്‍ ത്ഥിച്ചു.വിജയിച്ച് വന്നാല്‍ മണ്ണാര്‍ക്കാട് ചിന്നത്തടാകം റോഡ് ദേശീ യപാതയാക്കി ഉയര്‍ത്താന്‍ ശ്രമങ്ങള്‍ നടത്തുമെന്ന് എന്‍ഡിഎ സ്ഥാ നാര്‍ത്ഥി നസീമ ഷറഫുദ്ദീന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു .കോട്ടത്തറ ട്രൈബല്‍ ആശുപത്രി മെഡിക്കല്‍ കോളേജാക്കി ഉയര്‍ ത്താനും വനിതകള്‍ക്കും യുവാക്കള്‍ക്കും തൊഴില്‍ ലഭ്യമാക്കാന്‍ സംരഭങ്ങള്‍ കൊണ്ട് വരാന്‍ ഇടപെടല്‍ നടത്തുമെന്നും നസീമ പറഞ്ഞു.മണ്ഡലത്തില്‍ വിജയപ്രതീക്ഷയുണ്ടെന്നും അവര്‍ പറഞ്ഞു.
മണ്ണാര്‍ക്കാട് മണ്ഡലത്തിന്റെ സമഗ്ര വികസനമാണ് എന്‍ഡിഎ ലക്ഷ്യം വെക്കുന്നതെന്ന് ബിജെപി ജില്ലാ സെക്രട്ടറി ബി.മനോജ് പറഞ്ഞു.ഘടക കക്ഷിയായ എഐഎഡിഎംകെയ്ക്ക് മണ്ഡല ത്തില്‍ സീറ്റ് നല്‍കിയത് വിജയപ്രതീക്ഷയോടെ തന്നെയാണെന്നും മനോജ് പറഞ്ഞു.സിപിഎമ്മില്‍ പ്രവര്‍ത്തിച്ചിരുന്ന നസീമ ഷറഫു ദ്ദീന്‍ നാല് വര്‍ഷം മുമ്പാണ് എഐഎഡിഎംകെയില്‍ ചേര്‍ന്നത്. എഐഎഡിഎംകെയുടെ വനിതാ വിഭാഗം നേതാവാണ് നിലവില്‍ നസീമ.കേരളത്തില്‍ ആദ്യമായാണ് എഐഎഡിഎംകെ നിയമസ ഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.പാലക്കാട് ജില്ലയില്‍ മണ്ണാര്‍ ക്കാട് നിയോജക മണ്ഡലത്തിലും ഇടുക്കി ജില്ലയില്‍ ദേവികുളത്തു മാണ് പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ എഐഎഡിഎംകെ ജില്ലാ പ്രസിഡന്റ് പി മണികണ്ഠന്‍,എന്‍ഡിഎ നിയോജക മണ്ഡലം ചെയര്‍മാന്‍ എപി സുമേഷ്,ബിജെപി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ബാലഗോപാലന്‍,സജി,മണ്ഡലം സെക്രട്ടറി ബിജു നെല്ലമ്പാനി, വൈ സ് പ്രസിഡന്റ് സുബ്രഹ്മണ്യന്‍,ബിഡിജെഎസ് നേതാവ് അനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.