അഗളി:ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി അഗളി ബിആര്‍സി യും നടക്കാവ് യുആര്‍സിയും സംയുക്തമായി നടപ്പിലാക്കുന്ന ജാലകങ്ങള്‍ക്കപ്പുറം പരിപാടി ശ്രദ്ധേയമായി.കൊറോണ കാല ഘട്ടത്തില്‍ വീടുകളില്‍ ഒതുങ്ങി കൂടേണ്ടി വന്ന ഭിന്നശേഷിക്കാ രായ കുട്ടികളില്‍ ആത്മവിശ്വാസത്തിന്റേയും വിനോദത്തി ന്റെ യും പുതിയ അനുഭവങ്ങള്‍ പകരാനായാണ് സമഗ്ര ശിക്ഷാ കേരളം ജലകങ്ങള്‍ക്കപ്പുറം എന്ന പദ്ധതി നടപ്പിലാക്കുന്നത്.പരിപാടിയില്‍ അറുപതോളം കുട്ടികള്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. അനുമോദനവും നടന്നു.ബിഎസ്എഫ് സി.എസ്.പി നിശ്വാന്ത് ഉദ്ഘാ ടനം ചെയ്തു.ബ്ലോക്ക് പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ സി പി വിജയന്‍ അധ്യക്ഷനായി.സ്‌പെഷ്യലിസ്റ്റ് അധ്യാപികമാരായ നസീമ എഫ് എം,ഷൈനി കെ എന്‍ എന്നിവര്‍ ക്ലാസ്സെടുത്തു.സ്‌പെഷ്യല്‍ എജ്യു ക്കേറ്റര്‍മാരായ അബ്ദുള്‍ കരീം,കെപി രാഹുല്‍,പി നിധീഷ് എന്നിവര്‍ സംസാരിച്ചു.