മണ്ണാര്‍ക്കാട്:സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മ അരകുര്‍ശ്ശിയില്‍ റൂറല്‍ ബാങ്ക് സെക്രട്ടറി എം. പുരുഷോത്തമന്റെ ഉടമസ്ഥതയി ലുള്ള രണ്ടര ഏക്കര്‍ പാടത്ത് കൃഷി ചെയ്ത നെല്ല് അരിയാക്കി വിതരണം തുടങ്ങി. വിതരണോദ്ഘാടനം സേവ് രക്ഷാധികാരി എം. പുരുഷോത്തമന്‍ ഡോക്ടര്‍ പി. ക്യു. ഷഹാബുദ്ദീന് നല്‍കി നിര്‍വ്വ ഹിച്ചു.സേവ് ചെയര്‍മാന്‍ ഫിറോസ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ അസ്ലം അച്ചു, ഷൗക്കത്ത് സി, സലാം കരിമ്പന, ഉമ്മര്‍ റീഗല്‍ ,സോനു ശിവന്‍, സാലി, അബ്ദുറഹിമാന്‍ ,സുഹറ, ലിസി, ഫക്രുദീന്‍, ഫസല്‍, ഉമ്മര്‍ ഒറ്റകത്ത് , ഹംസ മാസ്റ്റര്‍ തുടക്കിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!