മിസിലൂടെ പുതുജീവിതത്തിലേക്ക് മടങ്ങി എടത്തനാട്ടുകര സ്വദേശിനി
മണ്ണാര്‍ക്കാട്:പരമ്പരാഗതമായ തുറന്ന ശസ്ത്രക്രിയയില്‍ നിന്നും മാ റി നൂതന താക്കോല്‍ ദ്വാര ശസ്ത്രക്രിയയായ മിനിമലി ഇന്‍വേസിവ് സ്പൈന്‍ സര്‍ജറിയിലൂടെ (MISS) ഡിസ്‌ക് വീക്കം പരിഹരിച്ച് എടത്തനാട്ടുകര സ്വദേശിനിയായ യുവതിയെ പുതുജീവിതത്തിലേ ക്ക് വഴിനടത്തിച്ച് മദര്‍കെയര്‍ ഹോസ്പിറ്റല്‍.ഏറ്റവും വിപുലവും നട്ടെ ല്ല് ശസ്ത്രക്രിയ സാങ്കേതിക വിദ്യയുമായ മിനിമലി ഇന്‍വേസിവ് സ്പൈന്‍ സര്‍ജറി ആദ്യമായാണ് ആശുപത്രിയില്‍ നടന്നത്.
33 കാരിയായ എടത്തനാട്ടുകര സ്വദേശിനി പുറം വേദനയും വേദന കാലുകളിലേക്ക് പ്രവഹിക്കുകയും ചെയ്തതോടെ ചികിത്സ തേടി മദര്‍കെയര്‍ ഹോസ്പിറ്റലിലെ ന്യൂറോ സര്‍ജന്‍ ഡോ.അരുണ്‍ നാരായ ണനെ സമീപിക്കുകയായിരുന്നു.ആവശ്യമായ പരിശോധനകള്‍ക്ക് ശേഷമാണ് ഡിസ്‌കില്‍ വീക്കമുള്ളതായി കണ്ടെത്തിയത്. ശസ്ത്ര ക്രിയയല്ലാതെ മറ്റ് മാര്‍ഗമുണ്ടായിരുന്നില്ല.തുടര്‍ന്നാണ് ശസ്ത്രക്രിയ ക്ക് വിധേയയാക്കിയത്.ന്യൂറോ സര്‍ജന്‍ ഡോ.അരുണ്‍ നാരായണ ന്‍,അനസ്ത്യേഷിസ്റ്റുകളായ ഡോ.ജാഫര്‍,ഡോ.പാര്‍വ്വതി,സീനിയര്‍ ഓപ്പറേഷന്‍ തിയേറ്റര്‍ നഴ്സുമാരായ വിനിത, ശ്രീശാന്തി,മെറീന എന്നി വരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാ ക്കിയത്.മുറിവിന്റെ വലിപ്പം രണ്ട് സെന്റീ മീറ്റര്‍ മാത്രമേയുള്ളൂ.ഒറ്റ ദിവസം കൊണ്ട് തന്നെ യുവതിയെ ഐസിയുവില്‍ നിന്നും മാറ്റി റൂമിലേക്ക് പ്രവേശിപ്പിച്ചു.വേദനയില്‍ നിന്നും മോചനം നേടി ആരോഗ്യവതിയായി യുവതി മദര്‍കെയര്‍ ഹോസ്പിറ്റലിനോട് നന്ദി അറിയിച്ച് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ നിന്നും വിടുതല്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.
കേരളത്തില്‍ തന്നെ വളരെ ചുരുക്കം ചില ആശുപത്രികളില്‍ മാത്ര മാണ് നട്ടെല്ല് ശസ്ത്രക്രിയ താക്കോല്‍ദ്വാരം വഴി ചെയ്യുന്ന ത്.വേദന, ആശുപത്രി വാസം, അണുബാധയ്ക്കുള്ള സാധ്യത എന്നിവയെല്ലാം കുറയുകയും വേഗത്തില്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ കഴിയുമെന്നതാണ് മിസ് എന്ന ശസ്ത്രക്രിയയുടെ സവിശേഷത. സമാന്തരമായ കേടുപാടുകള്‍ ഇല്ലാതെയാണ് നട്ടെല്ല് പ്രശ്നങ്ങള്‍ മിസി ലൂടെ പരിഹരിക്കപ്പെടുക.മദര്‍ കെയര്‍ ആശുപത്രിയിലും നൂതന നട്ടെല്ല് ശസ്ത്രക്രിയയായ മിസ് സൗകര്യം ലഭ്യമാകുന്നത് ഇത്തര ത്തിലുള്ള വിഷമതകള്‍ പേറുന്നവര്‍ക്ക് ആശ്വാസവാര്‍ത്തയാവുക യാണ്.മിനിമലി ഇന്‍വേസിവ് സ്പൈനല്‍ സര്‍ജറിക്ക് വിധേയരാകു ന്നവര്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് തുടങ്ങിയ ഇന്‍ഷൂറന്‍സ് സേവന ങ്ങളും ലഭ്യമാകുമെന്ന് മദര്‍ കെയര്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റ് അറിയിച്ചു.