കോട്ടോപ്പാടം:കാട്ടുപന്നി ഇടിച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്കേറ്റു.പൊതുവപ്പാടം സ്വദേശി ഷമീര്‍ ബാബു വി നാണ് പരിക്കേറ്റത്.ഇന്നലെ രാത്രി ഒമ്പത് മണിയോടെ മേക്കളപ്പാറ പൊതുവപ്പാടത്ത് വച്ചായിരുന്നു സംഭവം.

തിരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞ് ബൈക്കില്‍ മടങ്ങുകയായിരുന്നു ഷമീര്‍ ബാബു.പൊതുവപ്പാടത്ത് വച്ച് മുന്നില്‍ വന്ന കാട്ടുപന്നി ബൈ ക്കിടിപ്പിച്ച് തെറുപ്പിക്കുകയായിരുന്നു.പിറകെ വന്ന യാത്രക്കാരും വീണു.പരിക്കേറ്റ ഷമീര്‍ ബാബുവിനെ ആശുപത്രിയില്‍ പ്രവേശി പ്പിച്ചു.

മലയോര മേഖലയായ മേക്കളപ്പാറ,പൊതുവപ്പാടത്ത് കാട്ടുപന്നി ശല്ല്യം രൂക്ഷമാണ്.ഇതിന് മുമ്പും ഇത്തരത്തില്‍ അപകടങ്ങളുണ്ടായി ട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നു.മേഖലയിലെ വന്യജീവി ശല്യ ത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെടു ന്നുണ്ടെങ്കിലും കാര്യമായ നടപടികളൊന്നും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!