അലനല്ലൂര്‍: യൂത്ത് കോണ്‍ഗ്രസ് അലനല്ലൂര്‍ മണ്ഡലം കമ്മിറ്റി രാ ഷ്ട്രീയ വിശദീകരണ പൊതുയോഗം നാളെ വൈകീട്ട് ഏഴ് മണിക്ക് കോട്ടപ്പള്ള സെന്ററില്‍ നടക്കുമെന്ന് മണ്ഡലം പ്രസിഡന്റ് നെസീ ഫ് പാലക്കാഴി അറിയിച്ചു.ഡിസിസി ജനറല്‍ സെക്രട്ടറി പിആര്‍ സുരേഷ് ഉദ്ഘാടനം ചെയ്യും.മുന്‍ യൂത്ത് കോണ്‍ഗ്രസ് വയനാട് പാര്‍ലമെന്റ് വൈസ് പ്രസിഡന്റ് ഹാരിസ് ബാബുചാലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും.യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അരുണ്‍കുമാര്‍ പാലക്കുറുശ്ശി,മണ്ണാര്‍ക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത,മുന്‍ പ്രസിഡന്റ് നൗഫല്‍ തങ്ങള്‍,ബ്ലോക്ക് കോണ്‍ഗ്രസ് നേതാക്കളായ കാസിം ആലായന്‍,വി.സി.രാമദാസ്, ഹബീബുള്ള അന്‍സാരി,സമദ് പുളിക്കല്‍,മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റുമാരായ വേണു മാസ്റ്റര്‍,ടി.കെ.ഷംസുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിക്കും.
പൊതുയോഗത്തിന് മുന്നോടിയായി ഉച്ചയ്ക്ക് രണ്ട് മണിക്ക് മാളിക്കു ന്നില്‍ നിന്നും കോട്ടപ്പള്ളയിലേക്ക് യുവജാഗ്രത ബൈക്ക് റാലിയും നടക്കും.ഇന്ധന-പാചകവാതക വിലക്കയറ്റം,സംസ്ഥാന സര്‍ക്കാരി ന്റെ ബന്ധുനിയമനം,ഡോളര്‍ കടത്ത്,സ്വര്‍ണ്ണ കടത്ത് വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടേത് കള്ളക്കട ത്ത് ഭരണമാണെന്നാരോപിച്ചുമാണ് റാലി സംഘടിപ്പിക്കുന്നത്. ബ്ലോ ക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഷൗക്കത്തലി ഉദ്ഘാടനം ചെയ്യും. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നസീഫ് പാലക്കാഴി റാലി നയിക്കും.