മണ്ണാര്‍ക്കാട്: കാലിക്കറ്റ് സര്‍വകലാശാലാ സി- സോണ്‍ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എസ്. എന്‍ കോളേജ് ആലത്തൂരിനെ 111 റണ്‍സിന്ന് പരാജയപ്പെടുത്തി എം .ഇ .എസ് കല്ലടി കോളേജ് ചാമ്പ്യന്‍ മാരായി. 34 കോളേജുകളില്‍ നിന്നുള്ള ടീമുകള്‍ മല്‍സരത്തില്‍ പങ്കെടുത്തിരുന്നു.വിജയികള്‍ക്ക് കല്ലടി കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ കെ.സി. കെ സയ്യിദ് അലി,പ്രിന്‍സിപ്പല്‍ പ്രൊഫ.എ.എം ശിഹാബ് എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. അധ്യാപകരായപി.ആസാദ്,ഡോ. ഫൈസല്‍ ബാബു, മുഹമ്മദ് അലി,സിറാജ്ജുദ്ധീന്‍,ഹസീന,അനു ജോസഫ് എന്നിവര്‍ സംസാ രിച്ചു.കായിക വിഭാഗം മേധാവി പ്രൊമൊയ്തീന്‍ ഒ.എ സ്വാഗതവും പ്രൊ.സലീജ് കെ.ടി നന്ദിയും പറഞ്ഞു.
