കല്ലടിക്കോട്:മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ത്രില്ലര്‍ ചിത്രം ദി പ്രീസ്റ്റിന്റെ വിജയം പ്രേക്ഷകര്‍ക്കൊപ്പം ആഘോഷിക്കാനായി താരങ്ങള്‍ കല്ലടി ക്കോട് ബാലാസ് സിനിമാസിലെത്തിയത് ആവേശമായി. താരങ്ങളാ യ നിഖില വിമലും വെങ്കിടേഷുമാണ് ചിത്രത്തിന്റെ സംവിധായക ന്‍ ജോഫിന്‍ ടി ചാക്കോയ്‌ക്കൊപ്പം തിയേറ്ററിലെത്തിയത്.മധുരം വിളമ്പിയും താരങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുത്തും ആരാധകര്‍ വിജയം ആ ഘോഷമാക്കി.കേക്ക് മുറിച്ച് നടന്ന ആഘോഷത്തിനി ടെ സന്തോ ഷം പങ്കുവെച്ച് മഞ്ജു വാര്യര്‍ ഓണ്‍ലൈനിലെത്തിയത് ആരാധക രുടെ ആവേശം ഇരട്ടിയാക്കി.
കോവിഡ് കാല ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളിലേക്ക് ആദ്യ മായെത്തിയ സൂപ്പര്‍ താര ചിത്രമാണ് ദിപ്രീസ്റ്റ്.മമ്മൂട്ടിക്കൊപ്പം മഞ്ജുവാര്യര്‍ ആദ്യമായെത്തുന്ന ചിത്രം പ്രേക്ഷക മനസ്സുകളെ കീഴടക്കി വിജയകുതിപ്പ് തുടരുകയാണ്.കുശാഗ്രബുദ്ധിയും അന്വേഷണത്വരയുമുള്ള ഒരു പുരോഹിതനായ ഫാദര്‍ കാര്‍മെന്‍ ബെനഡിക്ടായാണ് ചിത്രത്തില്‍ മമ്മൂട്ടിയെത്തുന്നത്.സഭാ വസ്ത്ര ത്തിനുള്ളില്‍ പാരസൈക്കോളജിയില്‍ അതീവ തല്‍പ്പരനായ പല ക്രിമിനല്‍ കേസുകളിലും പോലീസിനെ സഹായിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നയാളാണ് ഫാദര്‍ ബെനഡിക്ട്.നോക്കിലും വാക്കിലും നടപ്പിലുമെല്ലാം വളരെ അനായസമായി ഫാദര്‍ ബെനഡിക്ടായി മാറുന്ന മമ്മൂട്ടി തന്നെയാണ് ദി പ്രീസ്റ്റിലെ ഷോ സ്റ്റീലര്‍.
വിജയാഘോഷ ചടങ്ങില്‍ കെ നന്ദകുമാര്‍ അധ്യക്ഷനായി.കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാമചന്ദ്രന്‍ മാസ്റ്റര്‍,മെമ്പര്‍മാരായ കെ കെ ചന്ദ്രന്‍,കെ.കോമളകുമാരി,ഗിരീഷ്,ബാലാസ് സിനിമാസ് ഉടമ ശശികുമാര്‍,ഫിലിം ഡിസ്ട്രിബ്യൂഷന്‍ സാരഥി സലീം,മാനേജര്‍ തങ്കപ്പന്‍,ഉണ്ണികൃഷ്ണന്‍,ഹരികൃഷ്ണന്‍,കെ.മുരളികുമാര്‍ എന്നിവര്‍ സംബന്ധിച്ചു.