മണ്ണാര്‍ക്കാട്:പോളിംഗ് ബൂത്തില്‍ നേരിട്ട് എത്താന്‍ കഴിയാത്ത വോ ട്ടര്‍മാര്‍ തപാല്‍ വോട്ട് ചെയ്യുന്നതിനുള്ള സമ്മതം അറിയിച്ചു കൊ ണ്ടുള്ള ഫോറം 12 ഡി മാര്‍ച്ച് 17 നകം വരണാധികാരിക്ക് നല്‍ക ണം.80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, ഭിന്നശേഷിക്കാര്‍, കോവി ഡ് 19 ബാധിതര്‍ എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട വോട്ടര്‍മാര്‍ മാര്‍ച്ച് 17 നകം ബി.എല്‍.ഒ മാര്‍ മുഖാന്തിരമാണ് ഫോറം സമര്‍പ്പിക്കേണ്ടത്. ഇ തിനായി ഇന്നും(മാര്‍ച്ച് 15),മാര്‍ച്ച് 16,17 തിയ്യതികളിലും അതത് ബി. എല്‍ ഒ മാര്‍ വീടുകളിലെത്തി ഫോറം പൂരിപ്പിച്ച് വാങ്ങും. മാര്‍ച്ച് 17 ന് വൈകീട്ട് അഞ്ചിനകം ബി.എല്‍ ഒ മാര്‍ ഫോറം റിട്ടേണിംഗ് ഓഫീ സര്‍മാര്‍ക്ക് കൈമാറണം. റിട്ടേണിംഗ് ഓഫീസര്‍മാര്‍ ഇതുപ്രകാരം ലിസ്റ്റ് തയ്യാറാക്കും.
മൂന്ന് വിഭാഗങ്ങള്‍ക്ക് വോട്ടിംഗ് മാര്‍ച്ച് 26 ന്
80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, ഭിന്നശേഷിക്കാര്‍, കോവിഡ് 19 ബാധിതര്‍ എന്നീ വിഭാഗങ്ങളില്‍ സമ്മതമറിയിച്ച വോട്ടര്‍മാരുടെ വീടുകളില്‍ മാര്‍ച്ച് 26 മുതല്‍ പോളിംഗ് ടീമുകളെത്തി പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് ചെയ്യിപ്പിക്കും. പോളിംഗ് ഓഫീസര്‍, പോളിംഗ് അസിസ്റ്റന്റ്, മൈക്രോ ഒബ്സര്‍വര്‍, പോലീസ്,വീഡിയോ ഗ്രാഫ ര്‍െൈ,ഡ്രവര്‍ എന്നിങ്ങനെ ആറ് പേര്‍ പോളിംഗ് ടീമില്‍ ഉണ്ടാകും. പോളിംഗ് ബൂത്തിലേത് പോലെ പൂര്‍ണ്ണമായും സുരക്ഷയും രഹസ്യ സ്വഭാവവും നിലനിര്‍ത്തിയാണ് വോട്ട് ചെയ്യിപ്പിക്കുക. പോളിംഗ് ഏജ്ന്റുമാരെ ഏര്‍പ്പാടാക്കുന്നതിന് വോട്ടര്‍മാരുടെ ലിസ്റ്റും വോട്ടിംഗ് നടക്കുന്ന ദിവസവും സ്ഥാനാര്‍ത്ഥികളെ മുന്‍കൂട്ടി അറിയിക്കും.
അവശ്യ സര്‍വ്വീസ് ജീവനക്കാരും ഫോറം 12 മാര്‍ച്ച് 17 നകം നല്‍കണം;വോട്ടിംഗ് മാര്‍ച്ച് 29,30,31 തിയ്യതികളില്‍
തിരഞ്ഞെടുപ്പ് ദിവസം തൊഴിലിലേര്‍പ്പെടുന്ന അവശ്യ സര്‍വ്വീസ് ജീവനക്കാരും പോസ്റ്റല്‍ വോട്ടിന് സമ്മതമറിയിച്ചുകൊണ്ടുള്ള ഫോ റം 12ഡി ഇന്നും(മാര്‍ച്ച് 15),മാര്‍ച്ച് 16,17 തിയ്യതികളിലുമായി നല്‍ക ണം. അതത് സ്ഥാപനങ്ങളുടെ നോഡല്‍ ഓഫീസര്‍മാരില്‍ നിന്നുള്ള ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റും ഫോറം 12 ഡിയും ഉള്‍പ്പെടെ വോട്ട് ചെയ്യുന്ന മണ്ഡലത്തിന്റെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് സമര്‍ പ്പിക്കണം. എ.ആര്‍.ഒ മാര്‍ മാര്‍ച്ച് 17 നകം ഫോറം റിട്ടേണിംഗ് ഓഫീ സര്‍മാര്‍ക്ക് കൈമാറണം. മാര്‍ച്ച് 29,30,31 തിയ്യതികളില്‍ അതാത് നിയമസഭാ മണ്ഡലത്തില്‍ ക്രമീകരിക്കുന്ന പോസ്റ്റല്‍ വോട്ടിംഗ് സെന്ററില്‍ രാവിലെ ഒമ്പത് മുതല്‍ അഞ്ച് വരെ പോസ്റ്റല്‍ ബാലറ്റി ല്‍ വോട്ട് ചെയ്യാം. റിട്ടേണിംഗ് ഓഫീസര്‍മാര്‍ തയ്യാറാക്കുന്ന ലിസ്റ്റ് പ്രകാരം വോട്ടിംഗ് തിയ്യതി നിശ്ചയിച്ച് വോട്ടര്‍മാരെ തപാല്‍ വഴി അറിയിക്കും.
വിവിധ മണ്ഡലങ്ങളിലെ പോസ്റ്റല്‍ വോട്ടിങ് സെന്ററുകള്‍
1. തൃത്താല-തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഹാള്‍
2. പട്ടാമ്പി-പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഹാള്‍
3. ഷോര്‍ണൂര്‍-അനങ്ങനടി ഗ്രാമപഞ്ചായത്ത് ഓഫീസ് ഹാള്‍
4. ഒറ്റപ്പാലം-ഒറ്റപ്പാലം കെ പി ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
5. കോങ്ങാട്-കോങ്ങാട് കെ പി ആര്‍ പി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍
6. മണ്ണാര്‍ക്കാട്-മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഹാള്‍
7. മലമ്പുഴ-മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് മീറ്റിംഗ് ഹാള്‍
8. പാലക്കാട്-ചെമ്പൈ മെമ്മോറിയല്‍ ഗവ. മ്യൂസിക് കോളേജ്
9. തരൂര്‍-തരൂര്‍ കെ പി കേശവമേനോന്‍ ഓഡിറ്റോറിയം
10. ചിറ്റൂര്‍-ചിറ്റൂര്‍ ഗവ. വിക്ടോറിയ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
11. നെന്മാറ-കൊല്ലങ്കോട് സെന്റ് പോള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
12. ആലത്തൂര്‍-ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോണ്‍ഫറന്‍സ് ഹാള്‍