പാലക്കാട് : കത്തോലിക്ക കോണ്‍ഗ്രസിന്റെ 2021- 2024 കാലഘട്ട ത്തിലേയ്ക്കുള്ള രൂപതാ ഭാരവാഹികളെ തിരഞ്ഞെടുക്കുവാനായി കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപത റിട്ടേണിങ്ങ് ഓഫീസര്‍ മാര്‍ ഇലക്ഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ നിലവിലുള്ള സര്‍ക്കാര്‍ നിയന്ത്രണങ്ങളും കോ വിഡ് പ്രതിരോധ മാനദന്ധങ്ങളും പൂര്‍ണ്ണമായി പാലിച്ചുകൊണ്ടായി രിയ്ക്കും തിരഞ്ഞെടുപ്പ് നടത്തുക.
രൂപത പ്രസിഡന്റ്, രൂപത ജനറല്‍ സെക്രട്ടറി, രൂപത ട്രഷറര്‍, രണ്ട് വൈസ് പ്രസിഡന്റുമാര്‍, രണ്ട് വനിത വൈസ് പ്രസിഡന്റുമാര്‍, 12 എക്സിക്യൂട്ടീവ് അംഗങ്ങള്‍, 2 വനിത എക്സിക്യൂട്ടീവ് അംഗങ്ങള്‍ ഉള്‍പ്പെടെ 21 സ്ഥാനങ്ങളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. രൂപത സമിതിയുടെ കാലാവധി മൂന്ന് വര്‍ഷമായിരിയ്ക്കും. മാര്‍ച്ച് 22 ന് ഉച്ചയ്ക്ക് 12 മണിക്ക് രൂപതാ പ്രതിനിധി സഭാംഗങ്ങളുടെ ലിസ്റ്റ് രൂപതാ പാസ്റ്ററല്‍ സെന്ററിലെ കത്തോലിക്ക കോണ്‍ഗ്രസ് ഓഫീസില്‍ പ്രസിദ്ധീകരിയ്ക്കും. മാര്‍ച്ച് 23 ന് രാവിലെ 10 മണി മുതല്‍ ഉച്ചകഴിഞ്ഞ് 2 മണി വരെ നാമനിര്‍ദ്ദേശ പത്രികകള്‍ രൂപതാ വരണാധികാരികള്‍ രൂപതാ പാസ്റ്ററല്‍ സെന്ററിലെ കത്തോലിക്ക കോണ്‍ഗ്രസ് ഓഫീസില്‍ സ്വീകരിക്കുന്നതായിരിക്കും.
മാര്‍ച്ച് 24 ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് അംഗീകരിച്ച സ്ഥാനാര്‍ത്ഥി പട്ടിക രൂപതാ വരണാധികാരികള്‍ രൂപതാ പാസ്റ്ററല്‍ സെന്ററിലെ കത്തോലിക്ക കോണ്‍ഗ്രസ് ഓഫീസില്‍ പ്രസിദ്ധീകരിയ്ക്കും. അന്നേ ദിവസം വൈകുന്നേരം 4 മണി വരെ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാവുന്നതാണ്. തുടര്‍ന്ന് വൈകുന്നേരം 5 മണിക്ക് അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക രൂപതാ വരണാധികാരികള്‍ രൂപതാ പാസ്റ്ററല്‍ സെന്ററിലെ കത്തോലിക്ക കോണ്‍ഗ്രസ് ഓഫീസില്‍ പ്രസിദ്ധീകരിയ്ക്കും. മാര്‍ച്ച് 27 ന് രാവിലെ 10 മണി മുതല്‍ 2 മണി വരെ രുപതാ സമിതി തിരഞ്ഞെടുപ്പ് രഹസ്യ ബാലറ്റിലൂടെ നടത്തപ്പെടുന്നതാണ്.
വേട്ടെണ്ണല്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് രൂപതാ റിട്ടേണിങ്ങ് ഓഫീ സര്‍മാര്‍ അന്നേ ദിവസം വൈകുന്നേരം 6 മണിയ്ക്ക് തിര ഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതാണ്. കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപതാ ഭാരവാഹികളുടെ തെരഞ്ഞെടുപ്പുമായി ബന്ധ പ്പെട്ട ക്രമീക രണങ്ങള്‍ പൂര്‍ത്തിയായതായി രൂപത റിട്ടേണിങ്ങ് ഓഫീസര്‍മാരായ അഡ്വ. റെജിമോന്‍ ജോസഫ്, ആന്റണി കെ. എഫ് എന്നിവര്‍ വാര്‍ ത്താക്കുറിപ്പില്‍ അറിയിച്ചു.