അഗളി:ഷോളയൂര്‍ കാവില്‍മേട്ടില്‍ ഒരു വീട്ടില്‍ നിര്‍ത്തിയിട്ടി രി ക്കുകയായിരുന്ന ഓട്ടോറിക്ഷയും ബൈക്കും കാട്ടാന തകര്‍ത്തു. കാവിമേട്ടില്‍ വിഷ്ണുവിന്റെ വീടിനോടുചേര്‍ന്നുള്ള ഷെഡ്ഡില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളാണ് തകര്‍ത്തത്. വെളളിയാഴ്ച രാത്രി ഒരുമണിയോടെയാണ് സംഭവം.
അഞ്ചുവയസുള്ള കുട്ടിക്കൊമ്പനാണ് കലിപൂണ്ട് വാഹനങ്ങള്‍ മറി ച്ചിട്ടത്. വാഹനങ്ങള്‍ തകര്‍ത്തശേഷം കാട്ടാന മുറ്റത്ത് നിലയുറപ്പി ച്ചു. വിഷ്ണുവും അച്ഛന്‍ ഉണ്ണിയും അമ്മ അംബികയുമാണ് വീട്ടിലുണ്ടാ യിരുന്നത്. വീട്ടുകാര്‍ വിവരം അറിയച്ചതോടെ വനപാലകരെത്തി പടക്കംപൊട്ടിച്ച് ആനയെ തുരത്തുകയായിരുന്നു.
മൂന്നുമാസംമുമ്പ് ഷോളയൂര്‍ ക്ഷേത്രമുറ്റത്ത് പകലിറങ്ങി നാട്ടുകാരെ ഭീതിയിലാഴ്ത്തിയതും ഈ കുട്ടിക്കൊമ്പനാണ്. കുറച്ചു ദിവസ ങ്ങ ളായി പകല്‍ ആന ഇറങ്ങാറില്ലെങ്കിലും രാത്രി വാഹനങ്ങള്‍ കണ്ടാ ല്‍ ആക്രമിക്കാന്‍ ഓടിയടുക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. വിവിധ പ്രദേശങ്ങളില്‍ കാട്ടാനകള്‍ കൃഷി നശിപ്പിക്കുന്നുമുണ്ട്