തിരുവിഴാംകുന്ന്:വഴിയരികില്‍ നിന്നും കിട്ടിയ പണമടങ്ങിയ പേഴ് ‌സ് ഉടമയെ കണ്ടെത്തി നല്‍കി ഓട്ടോഡ്രൈവറുടെ മാതൃക. തിരു വിഴാംകുന്നിലെ ഓട്ടോ ഡ്രൈവറായ അബ്ദുല്‍ അസീസാണ് സത്യ സന്ധതയുടെ മാതൃകാപ്രവര്‍ത്തനം നടത്തിയത്.ഇന്ന് ഉച്ചയോടെ യാണ് മാളിക്കുന്നില്‍ നിന്നും അബ്ദുല്‍ അസീസിന് പേഴ്‌സ് ലഭി ക്കുന്നത്.തുറന്ന് നോക്കിയപ്പോള്‍ പതിനായിരത്തോളം രൂപയുമുണ്ടാ യിരുന്നു.പേഴ്‌സില്‍ നിന്നും ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡ് മുഖേന അസീസും അധ്യാപകനായ സാനിറും ചേര്‍ന്ന് നടത്തിയ അന്വേഷ ണത്തിലാണ് എടത്തനാട്ടുകരയിലെ അധ്യാപകനായ ടിപി സഷീര്‍ മുഖേന ആളെ കണ്ടെത്തുന്നത്.

എടത്തനാട്ടുകര സ്വദേശി കബീറിന്റേതായിരുന്നു നഷ്ടപ്പെട്ട പേഴ്‌ സ്.എടത്തനാട്ടുകരയില്‍ നിന്നും തിരുവിഴാംകുന്ന് വഴി കോട്ടോ പ്പാടത്തേക്കുള്ള യാത്രാ മധ്യേയാണ് പേഴ്‌സ് നഷ്ടപ്പെട്ടത്.വൈകി യാണ് വിവരം അസീസ് അറിയുന്നത്.പണം നഷ്ടപ്പെട്ടതിന്റെ വേവലാതിയിലിരിക്കെയാണ് പേഴ്‌സ് ലഭിച്ചിട്ടുണ്ടെന്ന വാര്‍ത്ത അസീസിനെ തേടിയെത്തിയത്.തുടര്‍ന്ന് അബ്ദുല്‍ അസീസ് കബീ റിന് പേഴ്‌സ് വൈകാതെ തന്നെ കൈമാറുകയും ചെയ്തു. പേ ഴ്‌സ് തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് കബീര്‍. ഉടമയെ കണ്ടെത്തി നല്‍കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യ ത്തില്‍ അസീസും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!