അഗളി:ഇക്കുറി വേനല്‍ കനത്താലും സൈലന്റ് വാലി വനമേഖല യിലെ ജന്തുജാലങ്ങള്‍ക്ക് ദാഹജലത്തിനായി ജലാശയങ്ങള്‍ തേടി അലയേണ്ടി വരില്ല.വന്യമൃഗങ്ങള്‍ക്കും പക്ഷികള്‍ക്കുമുള്ള കുടി വെള്ളത്തിന്റെ കാര്യത്തില്‍ അത്രയധികം കരുതലോടെ വനത്തി നുള്ളില്‍ 26 ബ്രഷ് വുഡ് തടയണകള്‍ ഒരുക്കിയിരിക്കുകയാണ് വനംവകുപ്പ്.
വനത്തിലെ ചെറിയ നീര്‍ച്ചാലുകളുടെ കുറുകെ സ്വാഭാവികമായ നീരൊഴുക്ക് തടസ്സപ്പെടുത്താതെയാണ് തടയണകള്‍ നിര്‍മിച്ചിരിക്കു ന്നത്.വനത്തില്‍ ലഭ്യമായ മരക്കഷ്ണങ്ങള്‍,പാഴായ മുളയുടെ ഭാഗങ്ങ ള്‍,കാട്ടുവള്ളികള്‍ എന്നിവ കൊണ്ട് കല്ലും മണ്ണും ഉപയോഗിച്ചാണ് ബ്രഷ് വുഡ് തടയണകള്‍ നിര്‍മിച്ചിരിക്കുന്നത്.വനംവകുപ്പ് ജീവന ക്കാര്‍,വാച്ചര്‍മാര്‍,ഇഡിസി അംഗങ്ങള്‍ എന്നിവരാണ് ഒരാഴ്ചക്കാല ത്തോളം ഇതിനായി പ്രയത്‌നിച്ചത്.സൈലന്റ് വാലി റേഞ്ചില്‍ അസി.വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അജയ്‌ഘോഷും,ഭവാനി റേഞ്ചി ല്‍ അസി.വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആശാലതയുമാണ് നേതൃത്വം നല്‍കിയത്.
സൈലന്റ് വാലി റേഞ്ചിലെ നീലിക്കല്‍,പൂച്ചിപ്പാറ, വാളക്കാട്, ഭവാ നി റേഞ്ചിലെ കരുവാര,തടിക്കുണ്ട്,തുടുക്കി,പന്തന്‍കോട് വന മേഖ ലയിലാണ് വേനലിനെ അതിജീവിക്കുന്നതിനായി തടയണകള്‍ നിര്‍ മിച്ചത്.അടുത്ത മഴക്കാലത്ത് കുത്തിയൊലിച്ച് വരുന്ന മഴവെള്ള ത്തെ തടയണകള്‍ അതിജീവിക്കുമെന്ന ഉറപ്പില്ലെങ്കിലും ഈ വേന ലില്‍ കുടിവെള്ളത്തിനായി അലയുന്ന വന്യമൃഗങ്ങളും പക്ഷികളും അതിജീവിക്കുമെന്ന വിശ്വാസത്തിലാണ് വനംവകുപ്പ്.
വനദിനമായ മാര്‍ച്ച് 21ന് മുമ്പ് സംസ്ഥാനത്തെ വടക്കന്‍ വനമേഖല യില്‍ നൂറ് ബ്രഷ് വുഡ് തടയണകള്‍ നിര്‍മിക്കുന്നതിന്റെ ഭാഗമായാ ണ് സൈലന്റ് വാലി വനമേഖലയിലും ബ്രഷ് വുഡ് തടയണകള്‍ നിര്‍മിച്ചത്. പദ്ധതിയുടെ പൂര്‍ത്തീകരണമായി മാര്‍ച്ച് 20ന് വൈല്‍ഡ് ലൈഫ് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് വിജയാനന്ദ് ഐ എഫ്എസിന്റെ നേതൃത്വത്തില്‍ തടയണ നിര്‍മിക്കും.ഭവാനി റേ ഞ്ചിലെ മന്തംപൊട്ടി വനമേഖലയില്‍ നിര്‍മിക്കുന്ന തടയണ നിര്‍മാ ണത്തില്‍ പീച്ചി,സൈലന്റ് വാലി, പറമ്പിക്കുളം, ആറളം, വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാര്‍ പങ്കെടുക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.