മണ്ണാര്‍ക്കാട്:നിയോജക മണ്ഡലത്തിലെ 15-ാം അങ്കത്തില്‍ വിജയം കുറിക്കാന്‍ ഇടതുവലത് മുന്നണികള്‍ പോര്‍മുഖം തുറന്നു. യുഡി എഫ് സ്ഥാനാര്‍ത്ഥി എന്‍.ഷംസുദ്ദീനും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.പി സുരേഷ് രാജും ഇന്ന് അട്ടപ്പാടി കേന്ദ്രീകരിച്ചായിരുന്നു പ്രച രണം.ഇടത് വലത് മുന്നണികള്‍ക്ക് സ്വാധീനമുള്ള അട്ടപ്പാടിയില്‍ വോട്ടുകള്‍ ഉറപ്പിക്കുന്നതിനായാണ് ഇരുസ്ഥാനാര്‍ത്ഥികളും ഇന്ന് ചുരം കയറിയത്.വിവിധ ഊരുകളിലെത്തി സ്ഥാനാര്‍ത്ഥികള്‍ വോട്ട് തേടി.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെപി സുരേഷ് രാജാണ് മണ്ഡലത്തില്‍ ആദ്യം പ്രചരണമാരംഭിച്ചത്.ഇന്നലെ മുതലാണ് യുഡിഎഫിന്റെ എന്‍.ഷംസുദ്ദീന്‍ വോട്ടഭ്യര്‍ത്ഥനയുമായി ജനങ്ങള്‍ക്കിടയിലേക്കെ ത്തിയത്.സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം മണ്ഡലത്തിലെ ത്തിയ ഷംസുദ്ദീനെ യുഡിഎഫ് പ്രവര്‍ത്തകരും അണികളും ആവേ ശപൂര്‍വ്വമാണ് വരവേറ്റത്.ഇന്ന് അഗളി മുതല്‍ ഗൂളിക്കടവ് വരെ എന്‍ ഷംസുദ്ദീന്‍ റോഡ് ഷോ നടത്തിയിരുന്നു.എല്‍ഡിഎഫ് സ്ഥാനാര്‍ ത്ഥി കെപി സുരേഷ് രാജ് നാളെ രാവിലെ മണ്ഡലം വരണാധികാരി യായ മണ്ണാര്‍ക്കാട് ഡിഎഫ്ഒയ്ക്ക് മുന്നില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ ഷംസുദ്ദീന്റെ തെര ഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ നാളെ വൈകീട്ട് നാല് മണിക്ക് നടക്കും.
തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇത്തവണ സ്ഥാനാര്‍ത്ഥികള്‍ കളത്തിലുള്ളത്.സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ അനു കൂല വോട്ടാകുമെന്ന് ഇടതുപക്ഷം കണക്ക് കൂട്ടുമ്പോള്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനെ മണ്ഡലത്തില്‍ കൊണ്ട് വന്ന ജനക്ഷേമ പ്രവ ര്‍ത്തനങ്ങളും വികസനങ്ങളും വോട്ടാകുമെന്ന് പ്രതീക്ഷയിലാണ് യുഡിഎഫ്.