കോട്ടോപ്പാടം: കാപ്പുപറമ്പ് മില്ലുംപടിയില്‍ തെരുവുനായയെ വന്യ ജീവി കൊന്ന് തിന്ന നിലയില്‍ കണ്ടെത്തി.ഇന്നലെ രാത്രിയോടെയാ യിരുന്ന സംഭവം.പുലിയാണെന്നാണ് പറയപ്പെടുന്നത്.നായയെ പകു തി തിന്ന നിലയിലാണ്.വിവരം നാട്ടുകാര്‍ വനംവകുപ്പിനെ അറിയി ച്ചു.പ്രദേശത്ത് നിരന്തരം വന്യജീവി ശല്ല്യമുള്ളതായാണ് നാട്ടുകാര്‍ പറയുന്നത്.കഴിഞ്ഞ ആഴ്ച അമ്പലപ്പാറ താണിക്കുന്നിലെ ചോലോ ക്കാടന്‍ മുഹമ്മദാലിയുടെ വളര്‍ത്തു നായയെ വന്യജീവി കൊന്ന് തിന്നിരുന്നു.കോഴി ഫാമിലുണ്ടായിരുന്ന നായയെയാണ് വന്യജീവി ഇരയാക്കിയത്.ജനവാസ മേഖലയില്‍ വന്യജീവിയുടെ ആക്രമണം തുടരുന്നത് പ്രദേശത്തെ ഭീതിയിലാഴ്ത്തുകയാണ്.കഴിഞ്ഞ ആഴ്ച പാറപ്പുറം പൂളമണ്ണ ഭാഗത്ത് വന്യജീവിയെത്തിയിരുന്നു. കോലത്തോ ടി ഇസഹാഖിന്റെ വീട്ടിലെ സിസിടിവിയില്‍ വന്യജീവിയുടെ ദൃശ്യം പതിഞ്ഞിരുന്നു.തുടര്‍ച്ചയായി ഇത്തരം സംഭവങ്ങള്‍ ആവര്‍ ത്തിക്കുമ്പോഴും വനംവകുപ്പ് ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.ജനങ്ങളുടെ ഭീതിയകറ്റാനാവശ്യമായ നടപടികള്‍ വനംവകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!