അലനല്ലൂര്‍: വേനലിന്റെ വറുതിയില്‍ കുടിനീരിനായി ദാഹിച്ച് വലയുന്ന പക്ഷികള്‍ക്ക് ദാഹജലം ലഭ്യമാക്കുന്ന ‘പറവകള്‍ക്കൊരു നീര്‍ക്കുടം’ പദ്ധതിയുമായി എം.എസ്.എഫ് എടത്തനാട്ടുകര മേഖലാ കമ്മിറ്റി. പദ്ധതിയുടെ മേഖലാ തല ഉദ്ഘാടനം കോട്ടപ്പള്ളയില്‍ ഐ.എസ്.എല്‍ സൂപ്പര്‍ താരം വി.പി സുഹൈര്‍ നിര്‍വഹിച്ചു. എം. എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് റഹീസ് എടത്തനാട്ടുകര അധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡന്റ് അഫ്‌സല്‍ കൊറ്റരായില്‍, ജനറല്‍ സെക്രട്ടറി ഷിജാസ് പുളിക്കല്‍, സി.ഉമറുല്‍ ഫായിസ്, എം.ഉനൈസുദ്ധീന്‍, നഷ് വാന്‍, ഹാസില്‍ വി.പി, പി.ഷൗലക്കലി, എം.യഹിയ എന്നിവര്‍ സംബന്ധിച്ചു.