പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരുടെ ആദ്യഘട്ട സന്ദർശനം പൂർത്തിയായി. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ കലക്ടറു മായ മൃൺമയി ജോഷി ശശാങ്ക്, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ കെ മധു, എസ്. പി, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി മൂന്ന് പേരടങ്ങുന്ന ചെലവ് നിരീക്ഷക സംഘം യോഗം ചേർന്ന് ജില്ലയിലെ സ്ഥിതിഗതി കൾ വിലയിരുത്തി. ജില്ലയിലെ വിവിധ സ്ക്വാഡുകളുടെ പ്രവർത്ത നവും സംഘം വിലയിരുത്തി.
ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരുടെ വിവരങ്ങൾ
രാകേഷ് കുമാർ ജെയ്ൻ, ഐ ആര്‍ എസ്(സി&സി ഇ)- 2010 ബാച്ച് – തൃത്താല,പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം മണ്ഡലങ്ങൾ – ഫോൺ 8281499631
അരുണയ് ഭാട്ടി, ഐ ആര്‍ എസ് (സി&സി ഇ)- 2010 ബാച്ച്- കോങ്ങാട്, മണ്ണാർക്കാട്, മലമ്പുഴ, പാലക്കാട്, ചിറ്റൂർ മണ്ഡലങ്ങൾ – ഫോൺ 8281499632
രവീന്ദ്ര, ഐ ആര്‍ എസ്- 2008 ബാച്ച്തരൂർ, നെന്മാറ, ആലത്തൂർ മണ്ഡലങ്ങൾ – ഫോൺ 8281499633
വോട്ടിംഗ് മെഷീനുകള്‍ ആര്‍.ഒ മാര്‍ക്ക് കൈമാറി
ജില്ലയിലേക്ക് തിരഞ്ഞെടുപ്പിനായി അനുവദിച്ച വോട്ടിംഗ് മെഷീ നുകളുടെ ഒന്നാംഘട്ട റാന്റമൈസേഷന്‍ പൂര്‍ത്തിയാക്കി അതത് നിയമസഭാ മണ്ഡലങ്ങളിലെ റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് കൈ മാറി. ജില്ലയിലെ 10 വിവിധ കേന്ദ്രങ്ങളിലായി സജ്ജീകരിച്ചി ട്ടുള്ള 12 സ്‌ട്രോങ് റൂമുകളിലാണ് മെഷീനുകള്‍ സൂക്ഷിച്ചിട്ടുള്ളത്. ഇവിടെ 24 മണിക്കൂര്‍ സായുധ പോലീസ്, നീരീക്ഷണ ക്യാമറ എന്നിവ ഉള്‍പ്പെടെയുള്ള സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി യിട്ടുണ്ട്.
തിരിച്ചറിയല്‍ കാര്‍ഡ് വിതരണം തുടങ്ങി
മാര്‍ച്ച് ഒന്ന് വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തിട്ടുള്ള പുതിയ വോട്ടര്‍മാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് അതത് താലൂക്കുകള്‍ക്ക് കൈമാറി. വോട്ടര്‍മാര്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ ഉടന്‍ വിതരണം ചെയ്യാനുള്ള ്ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം ബിഎല്‍ഒമാര്‍ കാര്‍ഡുകളുടെ വിതരണം ആരംഭിച്ചു.
തിരഞ്ഞെടുപ്പ് പ്രചരണം: ഹെലിപ്പാഡ് ഉപയോഗിക്കാവുന്ന സ്ഥലങ്ങള്‍ നിശ്ചയിച്ചു
ജില്ലയിലെ 12 നിയമസഭാ മണ്ഡലങ്ങളിലുമായി നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഷ്ട്രീയപ്പാര്‍ട്ടി പ്രചരണങ്ങളുടെ ഭാഗമായി ഹെലിപ്പാഡ് ഉപയോഗിക്കാവുന്ന ആറ് സ്ഥലങ്ങള്‍ നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി.
1.പാലക്കാട് ടൗണ്‍-കോട്ടമൈതാനം (സിവില്‍ സ്‌റ്റേഷന് സമീപം)-ലാറ്റിറ്റിയൂഡ് 10.766855 N, ലോന്‍ജിറ്റിയൂഡ് 76.656775 E
2.പാലക്കാട് ടൗണ്‍ – ഗവ.വിക്ടോറിയ കോളേജ് ഗ്രൗണ്ട് – ലാറ്റിറ്റിയൂഡ് 10.78599 N, ലോന്‍ജിറ്റിയൂഡ് 76.650593 E
3.പാലപ്പുറം എന്‍.എസ്.എസ് കോളേജ് ഗ്രൗണ്ട് (കയറംപാറ)-മീറ്റ്‌ന റോഡിന് കിഴക്കുഭാഗത്ത് 120 മീറ്റര്‍-ഒറ്റപ്പാലം ടൗണില്‍ നിന്ന് 4 കി.മീ അകലെ) – ലാറ്റിറ്റിയൂഡ് 10.764860 N, ലോന്‍ജിറ്റിയൂഡ് 76.406110 E
4.പട്ടാമ്പി എസ്.എന്‍.ജി.എസ് കോളേജ് ഗ്രൗണ്ട് (പട്ടാമ്പി-ചെര്‍പ്പുളശ്ശേരി റോഡിന് പടിഞ്ഞാറ്ഭാഗം -പട്ടാമ്പി ടൗണില്‍ നിന്ന് 2 കി.മീ അകലെ)- ലാറ്റിറ്റിയൂഡ് 10.809400 N, ലോന്‍ജിറ്റിയൂഡ് 76.200457 E
5.പാലക്കാട് മേഴ്‌സി കോളേജ് ഗ്രൗണ്ട് (പാലക്കാട് ടൗണില്‍ നിന്ന് 2 കി.മീ അകലെ) – ലാറ്റിറ്റിയൂഡ് 10.768639 N, ലോന്‍ജിറ്റിയൂഡ് 76.633628 E
6.കഞ്ചിക്കോട്് ബി ഇ എം എല്‍ – ലാറ്റിറ്റിയൂഡ് 10.792358 N, ലോന്‍ജിറ്റിയൂഡ് 76.785492 E
പ്രിസൈഡിംഗ് ഓഫീസർ, ഒന്നാം പോളിംഗ് ഓഫീസർ എന്നിവർക്കുള്ള പരിശീലനം നാളെ മുതൽ
ജില്ലയിലെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള പ്രിസൈഡിംഗ് ഓഫീസർ, ഒന്നാം പോളിംഗ് ഓഫീസർ എന്നിവ ർക്കുള്ള പരിശീലന പരിപാടി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി നാളെ മുതൽ ആരംഭിക്കും. പോസ്റ്റിംഗ് ഓർഡർ കൈപ്പറ്റിയ എല്ലാ ഉദ്യോഗസ്ഥരും അവരവർക്ക് നിശ്ചയിച്ചിട്ടുള്ള തീയതിയിൽ പരിശീലന കേന്ദ്രത്തിൽ എത്തണം. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്നും നിലവിൽ ആരെയും ഒഴിവാക്കിയിട്ടില്ലാത്തതിനാൽ ഒഴിവാക്കാൻ കഴിയാത്ത കാരണങ്ങളാലല്ലാതെ പരിശീലന പരിപാടിയിൽ നിന്ന് വിട്ടു നിൽക്കുന്നവർക്കെതിരെ കർശന ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതാണെന്ന് ജില്ലാ കലക്ടർ അറിയിച്ചു.