മണ്ണാര്‍ക്കാട്: നിയോജക മണ്ഡലത്തില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥി യായി മത്സരിക്കുമെന്ന് അട്ടപ്പാടിയിലെ സാമൂഹിക പ്രവര്‍ത്തകനും മുന്‍ അധ്യാപകനുമായ ജെയിംസ് മാസ്റ്റര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.അട്ടപ്പാടി മേഖലയോടുള്ള അവഗണനയില്‍ പ്രതിഷേ ധിച്ചും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടിയും പതിനെ ട്ടോളം സംഘടനകളുടെ പിന്തുണയോടെയാണ് സ്വതന്ത്രനായി മത്സ രിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിലെ വികസന പ്ര ശ്‌നങ്ങള്‍ക്ക് കാര്യക്ഷമമായ പരിഹാര നിര്‍ദേശങ്ങളോടെയാണ് മത്സര രംഗത്തിറങ്ങിയിരിക്കുന്നതെന്നും പണാധിപത്യമല്ല ജനാധി പത്യം എന്ന് തെളിയിക്കുന്നതിന് വേണ്ടിയാണ് മത്സരിക്കുന്നത്. തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.പ്രകടന പ്രത്രികയും പ്രകാശനം ചെയ്തു.വാര്‍ത്താ സമ്മേളനത്തില്‍ പി ജെ മാത്യു,മെജോ സെബാസ്റ്റിയന്‍,ജോസ് സെബാസ്റ്റിയന്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!