മണ്ണാര്‍ക്കാട്: യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.ഷംസുദ്ദീന് മണ്ണാര്‍ക്കാ ട് നഗരത്തില്‍ ആവേശകരമായ വരവേല്‍പ്പ്. കോടതിപ്പടിയില്‍ നിന്നും നൂറുകണക്കിന് യു.ഡി.എഫ് പ്രവര്‍ത്തകരുടെ അകമ്പടി യോടെ മണ്ണാര്‍ക്കാടിന്റെ സ്‌നേഹാദരങ്ങളേറ്റുവാങ്ങി നഗരത്തിലെ ഷംസുദ്ദീന്‍ ജനങ്ങളെ അഭിവാദ്യം ചെയ്തു.യു.ഡി.എഫ് നേതാക്കളായ ടി.എ.സലാം മാസ്റ്റര്‍,പി.അഹമ്മദ് അഷ്‌റഫ്, പി.ആര്‍.സുരേഷ്, ടി. എ.സിദ്ദീഖ്,വി. വി.ഷൗക്കത്തലി,റഷീദ് ആലായന്‍, പി.കോയ ക്കുട്ടി, എം.മനോജ്കുമാര്‍,എ.അയ്യപ്പന്‍, നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍,ഗഫൂര്‍ കോല്‍ക്കളത്തില്‍,ഗിരീഷ് ഗുപ്ത,ഷമീര്‍ പഴേരി,സി. ഷഫീക്ക് റഹ്മാന്‍ യു.ഡി.എഫ് നിയോജകമണ്ഡലം ഭാരവാഹികള്‍ ,പോഷക സംഘടന ഭാരവാഹികള്‍ പ്രകടനത്തിന് നേതൃത്വം നല്‍ കി.

തുടര്‍ന്ന് ചന്തപ്പടിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ. പൗലോസ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!