മണ്ണാര്‍ക്കാട്:നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ണാര്‍ക്കാട് മണ്ഡല ത്തില്‍ എന്‍.ഷംസുദ്ദീന്റെ ഹാട്രിക് വിജയത്തോടെ യു.ഡി.എഫ് ചരിത്രനേട്ടം കൈവരിക്കുമെന്ന് യു.ഡി.ഫ് ജില്ലാ ചെയര്‍മാന്‍ കളത്തില്‍ അബ്ദുള്ള..നിയോജകമണ്ഡലം യു.ഡി.എഫ് നേതൃ യോഗം അല്‍ഫായിദ ടവറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി സര്‍ക്കാരിന്റെ അഴിമതിയും കൊള്ളരുതായ്മ യും പൊതുസമൂഹം വിലയിരുത്തപ്പെടുന്ന തെരഞ്ഞെടുപ്പാണി തെന്നും കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി എന്‍.ഷംസുദ്ദീന്റെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ നടപ്പാക്കിയ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ യു.ഡി.എഫിന്റെ ഉജ്ജ്വല വിജയത്തിന് മുതല്‍ ക്കൂട്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചെയര്‍മാന്‍ ടി.എ.സലാം അധ്യക്ഷനായി.കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് പി.ജെ.പൗലോസ് മുഖ്യപ്രഭാഷണം നടത്തി.എന്‍.ഷംസുദ്ദീ ന്‍ എം. എല്‍.എ,യു.ഡി.എഫ് നിയോജക മണ്ഡലം കണ്‍വീനര്‍ പി.സി.ബേബി,ഘടകകക്ഷി നേതാക്കളായ കെ.കെ.എ.അസീസ്, പി.അഹമ്മദ് അഷ്‌റഫ്,പി. ആര്‍.സുരേഷ്, വി.ഡി.ജോസഫ്, ടി.എ. സിദ്ദീഖ്,വി. വി.ഷൗക്കത്തലി,കല്ലടി അബൂബക്കര്‍,റഷീദ് ആലായന്‍, പി.കോയക്കുട്ടി, എം.മനോജ്കുമാര്‍,എ.അയ്യപ്പന്‍, നഗരസഭാ ചെയര്‍ മാന്‍ സി.മുഹമ്മദ് ബഷീര്‍,കെ.ബാലകൃഷ്ണന്‍,ഗഫൂര്‍ കോല്‍ക്കളത്തി ല്‍,അരുണ്‍കുമാര്‍ പാലക്കുറിശ്ശി,ഗിരീഷ് ഗുപ്ത,ഷമീര്‍ പഴേരി, യു. ഡി.എഫ് നിയോജകമണ്ഡലം ഭാരവാഹികള്‍,പോഷക സംഘടന ഭാരവാഹികള്‍ യോഗത്തില്‍ പങ്കെടുത്തു.

യു.ഡി.എഫ് മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ 15 ന് വൈ കുന്നേരം 4 ന് അല്‍ഫായിദ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും.16 ന് മണ്ണാര്‍ക്കാട് നഗരസഭ,തെങ്കര,17 ന് കോട്ടോപ്പാടം, അലനല്ലൂര്‍, എടത്തനാട്ടുകര,18ന് കുമരംപുത്തൂര്‍ പഞ്ചായത്ത്-മേഖലാ കണ്‍വെ ന്‍ഷനുകളും 19 ന് അട്ടപ്പാടി ബ്ലോക്ക്,20ന് അഗളി,ഷോളയൂര്‍,പുതൂര്‍ പഞ്ചായത്ത് കണ്‍വെന്‍ഷനുകളും ചേരും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!