പാലക്കാട്:മാര്‍ച്ച് മാസത്തെ വിതരണത്തിനുള്ള മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചതില്‍ കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോ സിയേഷന്‍ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.ഈ മാസത്തെ വിതരണ ത്തിന് ആവശ്യമുള്ളതിന്റെ 75-80 % മണ്ണെണ്ണ മാത്രമാണ് വിതരണ ത്തിന് അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ മാസം നീല, വെള്ള കാര്‍ഡു കാര്‍ക്ക് മണ്ണെണ്ണ അനുവദിച്ചിരുന്നില്ല. ഈ മാസം അവര്‍ക്ക് മണ്ണെണ്ണ അനുവദിച്ചിട്ടുണ്ടെങ്കിലും നല്‍കാന്‍ മണ്ണെണ്ണ ലഭ്യമല്ല.
മാസാവസാനം റേഷന്‍ കടയിലെത്തുന്നവര്‍ക്ക് മണ്ണെണ്ണ ലഭിക്കാതാ വുമ്പോള്‍ റേഷന്‍ കടകളില്‍ വാക്കേറ്റം ഉറപ്പാണെന്ന് വ്യാപാരികള്‍ പറയുന്നു. ഇത് പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീ കരിക്കണം. അടുത്ത മാസവും മണ്ണെണ്ണ അലോട്ട്‌മെന്റ് കുറവാണെ ങ്കില്‍ സ്റ്റോക്ക് എടുക്കേണ്ടതില്ലെന്നും തീരുമാനിച്ചു.കിറ്റ് വിതരണം ചെയ്തതിന്റെ റേഷന്‍ വ്യാപാരികള്‍ക്ക് ലഭിക്കാനുള്ള 6 മാസത്തെ കമ്മീഷന്‍ ഉടന്‍ അനുവദിക്കണമെന്നും ജില്ലാ കമ്മിറ്റി യോഗം ആവ ശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് വി. അജിത്കുമാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ശിവദാസ് വേലിക്കാട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി. രാധാകൃഷ്ണന്‍, മഹേഷ്, സുന്ദരന്‍, കാസിം, വിഷ്ണുദേവന്‍ എന്നിവ ര്‍ സംസാരിച്ചു.
