മുളംതണ്ടില്‍ തീര്‍ഥവുമായി മലപൂജാരിമാര്‍ മടങ്ങിയെത്തി
അഗളി:അട്ടപ്പാടി മല്ലീശ്വരന്‍ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷ ത്തിന് ഇന്ന് കൊടിയിറങ്ങും.ഇന്ന് വിശേഷാല്‍ പൂജകള്‍,കന്നുകാലി ലേലം എന്നിവയാണ് ഇന്നത്തെ സമാപനനാളിലെ ചടങ്ങുകള്‍. മല്ലീ ശ്വരന്‍മുടിയില്‍ ശിവരാത്രി നാളില്‍ ജ്യോതി തെളിയിച്ച മലപൂജാ രിമാര്‍ മുളംതണ്ടില്‍ തീര്‍ഥവമായി ഇന്നലെ മടങ്ങിയെത്തി. അടി വാരത്തെ നന്തിക്ഷേത്രത്തിലും ചെമ്മണ്ണൂര്‍ മല്ലീശ്വരക്ഷേത്രത്തിലും പരിസരത്തും കാത്ത് നിന്ന ഭക്തര്‍ക്ക് തീര്‍ത്ഥം നല്‍കിയതോടെ ആദിവാസികളുടെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നായ ചെമ്മ ണ്ണൂര്‍ ശിവരാത്രി ഉത്സവത്തിന്റെ പ്രധാന ചടങ്ങുകള്‍ കഴിഞ്ഞു.
41 ദിവസത്തെ വ്രതമനുഷ്ഠിച്ച് മല്ലീശ്വരന്‍മുടിയിലേക്ക് പോയ മല പൂജാരിമാര്‍ വ്യാഴാഴ്ച വൈകീട്ട് ജ്യോതി തെളിച്ച ശേഷം മലമുകളി ല്‍ തങ്ങി.വെള്ളിയാഴ്ച രാവിലെ പൂജനടത്തി മുളന്തണ്ടില്‍ തീര്‍ഥവു മായി മലയിറങ്ങിയ സംഘം ഉച്ചയോടെ താഴെ മല്ലീശ്വരക്ഷേത്ര ത്തി ല്‍ മടങ്ങിയെത്തി.പരമ്പരാഗത കാട്ടുവഴികളും പുഴയും താണ്ടിയെ ത്തിയ മലപൂജാരിമാരുടെ അനുഗ്രഹം തേടി വഴിയിലും പുഴയിലും നൂറ് കണക്കിന് ഭക്തര്‍ കാത്ത് നിന്നിരുന്നു.
ക്ഷേത്രസമിതി ഭാരവാഹികളും ദേവസ്വം ബോര്‍ഡ് പ്രതിനിധിക ളും ഊരുമൂപ്പന്‍മാരും വാദ്യഘോഷങ്ങളോടെ പൂജാരിമാരെ സ്വീ കരിച്ച് ആനയിച്ചു.ക്ഷേത്രത്തിന് ചുറ്റും മൂന്ന് പ്രദക്ഷിണം പൂര്‍ത്തി യാക്കി പ്രതിഷ്ഠയില്‍ തീര്‍ഥാഭിഷേകം നടത്തി മലപൂജാരിമാര്‍ ഊരിലേക്ക് മടങ്ങി.